ചില പ്രഭാതങ്ങള്‍ ഇങ്ങനെയാ, ഫഹദിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ!

കെ ആര്‍ അനൂപ്| Last Modified ശനി, 10 ഏപ്രില്‍ 2021 (10:56 IST)

മലയാളത്തിന്റെ ക്യൂട്ട് താര ദമ്പതിമാരാണ് നസ്രിയയും ഫഹദ് ഫാസിലും. ബാംഗ്ലൂര്‍ ഡെയ്സ് (2014) ഷൂട്ടിംഗിനിടെ ഇരുവരും പ്രണയത്തിലാകുകയും അതേ വര്‍ഷം തന്നെ ഈ പ്രണയജോഡികള്‍ വിവാഹിതരാകുകയും ചെയ്തത്. ഇരുവരുടെയും വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്കും വലിയ ഇഷ്ടമാണ്. ഷൂട്ടിംഗ് തിരക്കുകള്‍ നിന്നെല്ലാം ഒഴിഞ്ഞ് തന്റെ ഭാര്യയ്‌ക്കൊപ്പം സമയം ചെലവഴിക്കുകയാണ് ഫഹദ് ഫാസില്‍.

'ചില പ്രഭാതങ്ങള്‍, സെല്‍ഫികളുടെ മാനസികാവസ്ഥയിലാണ് ഞങ്ങള്‍'- കുറിച്ചു.

ലോക്ക് ഡൗണിന് ശേഷം ഏറ്റവുമധികം ചിത്രങ്ങളില്‍ അഭിനയിച്ചതും ഫഹദ് തന്നെയാണ്. 'സി യു സൂണ്‍'ല്‍ തുടങ്ങി മലയന്‍ കുഞ്ഞ് വരെ എത്തി നില്‍ക്കുകയാണ് നടന്‍. ഇരുള്‍, ജോജി എന്നീ രണ്ട് ചിത്രങ്ങളാണ് താരത്തിന്റെ ഈ മാസം മാത്രം റിലീസായത്. സംവിധായകന്‍ മഹേഷ് നാരായണനൊപ്പമുളള മാലിക് മെയ് 13 ന് തീയേറ്ററുകളിലെത്തും. ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :