രണ്ട് കഥാപാത്രങ്ങളെയും നെഞ്ചോട് ചേര്‍ത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബന്‍, 'നിഴല്‍', 'നായാട്ട്' വിജയകരമായി പ്രദര്‍ശനം തുടരുന്നു !

കെ ആര്‍ അനൂപ്| Last Modified ശനി, 10 ഏപ്രില്‍ 2021 (10:48 IST)

ഒരേ സമയം രണ്ടു ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റെതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. നായാട്ട്, നിഴല്‍ എന്നീ രണ്ട് ചിത്രങ്ങളാണ് അടുത്ത ദിവസങ്ങളില്‍ ബിഗ് സ്‌ക്രീനില്‍ എത്തിയത്. തന്റെ രണ്ട് കഥാപാത്രങ്ങളെയും നെഞ്ചോട് ചേര്‍ത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

'പ്രിയപ്പെട്ടവര്‍ക്ക് നന്ദി.സിനിമകള്‍ക്ക് സ്വീകാര്യത നല്‍കിയതിന്. പ്രവീണ്‍ മൈക്കിള്‍, ജോണ്‍ ബേബി എന്നിവരില്‍ നിന്നുള്ള സ്‌നേഹം'- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

പ്രവീണ്‍ മൈക്കിള്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി നായാട്ടിലും ജോണ്‍ ബേബിയെന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി നിഴല്‍ എന്ന ചിത്രത്തിലും നടന്‍ അഭിനയിക്കുന്നു. നവാഗതനായ അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് നായാട്ട് സംവിധാനം ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :