അനുബന്ധ വാര്‍ത്തകള്‍
- കെപിഎസി ലളിതയുടെ അവസാന ചിത്രങ്ങളിലൊന്ന്, നവ്യയുടെ അമ്മയായി അഭിനയിച്ചു, ഒരുത്തിയെക്കുറിച്ച് മഞ്ജു വാര്യര്‍
- തീ ആയി ആളിക്കത്താൻ നവ്യ നായർ, 'ഒരുത്തീ' ബുക്കിംഗ് ആരംഭിച്ചു, പുരുഷന്മാർക്ക് ടിക്കറ്റ് സൗജന്യം !
- ദിലീപേട്ടനെ എപ്പോ കണ്ടാലും ഞാന്‍ എഴുന്നേറ്റു നില്ക്കും; അത്ര കടപ്പാടുണ്ടെന്ന് നവ്യ നായര്‍
- പുരുഷന്മാര്ക്ക് സിനിമ ടിക്കറ്റ് ഫ്രീ, പക്ഷേ ഇക്കാര്യം അറിഞ്ഞിരിക്കണം !
- ശിവരാത്രി ദിനത്തില്‍ ക്ഷേത്രദര്‍ശനവുമായി നവ്യ നായര്‍, ചിത്രങ്ങള്‍
'വിസിലടിക്കാന്‍ അറിയാത്തതുകൊണ്ട് അടിച്ചില്ല'; ഭീഷ്മ പര്‍വ്വം തിയറ്റര്‍ അനുഭവം പങ്കുവെച്ച് നവ്യ നായര്‍
തിയറ്ററില്‍ റിലീസ് ചെയ്യുന്ന ഒരുവിധം സിനിമകളും ആദ്യ ദിനം തന്നെ കാണുന്ന ആളാണ് താനെന്ന് നടി നവ്യ നായര്‍. ഈയടുത്ത് ഇറങ്ങിയ ഭീഷ്മ പര്‍വ്വം, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകളെല്ലാം താന്‍ തിയറ്ററില്‍ പോയി കണ്ടെന്നും നവ്യ പറഞ്ഞു. മമ്മൂട്ടിയുടെ മാസ് ആന്റ് സ്റ്റൈലിഷ് ചിത്രം ഭീഷ്മ പര്‍വ്വം നല്ല രീതിയില്‍ ആസ്വദിച്ചെന്നും നവ്യ പറഞ്ഞു. ഭീഷ്മ പര്‍വ്വം ആദ്യ ദിനം ആദ്യ ഷോ തന്നെ കണ്ടെന്നും നവ്യ പറഞ്ഞു.
' ഭീഷ്മ പര്‍വ്വം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ടു. ഭയങ്കര കയ്യടിയായിരുന്നു തിയറ്ററില്‍. വിസിലടിക്കാന്‍ അറിയാത്തതുകൊണ്ട് ഞാന്‍ വിസിലടിച്ചില്ല. സിനിമ കാണാന്‍ സൈഡില്‍ മകനും ഉണ്ടായിരുന്നു. കോമഡി സീനൊക്കെ വരുമ്പോള്‍ അവന്റെ പുറത്ത് അടിക്കും,' നവ്യ പറഞ്ഞു.