ദിലീപേട്ടനെ എപ്പോ കണ്ടാലും ഞാന്‍ എഴുന്നേറ്റു നില്‍ക്കും; അത്ര കടപ്പാടുണ്ടെന്ന് നവ്യ നായര്‍

രേണുക വേണു| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (09:50 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകുകയാണ് താരം. നവ്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ഒരുത്തീ' റിലീസ് ചെയ്യാനിരിക്കുകയാണ്. നവ്യയുടെ പഴയൊരു അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദിലീപിനോട് തനിക്കുള്ള കടപ്പാടിനേയും സ്‌നേഹത്തേയും കുറിച്ചാണ് മഴവില്‍ മനോരമയിലെ കഥ ഇതുവരെ എന്ന ഷോയില്‍ നവ്യ സംസാരിക്കുന്നത്.

'ദിലീപേട്ടന്‍ എനിക്ക് വലിയൊരു ആളാണ്. ഞാന്‍ ദിലീപേട്ടനെ എപ്പോ കണ്ടാലും എഴുന്നേറ്റ് നില്‍ക്കും. ഞാന്‍ ആദ്യമായി തുടങ്ങുന്നത് ദിലീപേട്ടന്റെ മുന്നിലാണ്. എനിക്ക് എത്രയോ വലിയ ആളാണ് അദ്ദേഹം. ഞാന്‍ അറിയാതെ എഴുന്നേറ്റു നിന്ന് പോകുന്നതാണ്. എന്റെ ആദ്യത്തെ സിനിമയിലെ നായകനാണ് അദ്ദേഹം. എന്നേക്കാള്‍ എത്രയോ മുകളിലാണ് അദ്ദേഹം,' നവ്യ പറഞ്ഞു.

സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ മലയാളത്തിലേക്ക് കടന്നുവന്നത്. ദിലീപായിരുന്നു ഈ ചിത്രത്തില്‍ നായകന്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :