1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Meera Jasmine hot Photos

Meera Jasmine Photos: സ്ലിം ബ്യൂട്ടിയായി മീര ജാസ്മിന്‍; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

Meera Jasmine hot Photos സ്ലിം ബ്യൂട്ടിയായി മീര ജാസ്മിന്‍
Meera Jasmine Photos: വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മീര ജാസ്മിന്‍. വര്‍ക്ക്ഔട്ടിനിടെ പകര്‍ത്തിയ മിറര്‍ സെല്‍ഫികളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സ്ലിം ബ്യൂട്ടിയായാണ് മീരയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. എത്ര തിരക്കുണ്ടെങ്കിലും വര്‍ക്ക്ഔട്ടിന്റെ കാര്യത്തില്‍ ഒരു കോംപ്രമൈസിനും മീര തയ്യാറല്ല. 
ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ രണ്ടാം വരവ്. 

 
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യയിലെ എല്ലാ ഇന്‍ഡസ്ട്രികളിലും തന്റെ സാനിധ്യം അറിയിച്ച താരമാണ് മീര ജാസ്മിന്‍. ദേശീയ, സംസ്ഥാന പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 
 
വിവാഹശേഷമാണ് മീര സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്. ഭര്‍ത്താവിനൊപ്പം വിദേശത്താണ് താരം ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മീര തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്.
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇത്തവണ പ്രണയിക്കാന്‍ ഇല്ല, വിജയ്ക്കൊപ്പം നാലാമത്തെ തവണയും സാമന്ത, നെഗറ്റീവ് റോളില്‍ നടി