മോഹന്‍ലാല്‍ ചിത്രം കമലദളത്തില്‍ നായികയായി ആദ്യം തീരുമാനിച്ചത് ആശ ശരത്തിനെ, മോനിഷയെ അല്ല !

രേണുക വേണു| Last Modified ചൊവ്വ, 19 ജൂലൈ 2022 (15:46 IST)

മോഹന്‍ലാല്‍, മോനിഷ, പാര്‍വതി എന്നിവര്‍ തകര്‍ത്തഭിനയിച്ച സിനിമയാണ് കമലദളം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയിലാണ് സിനിമ സംവിധാനം ചെയ്തത്. കമലദളത്തിലെ മോനിഷ അവതരിപ്പിച്ച കഥാപാത്രം മാളവിക നങ്ങ്യാര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സിനിമ കൂടിയാണ് കമലദളം. എന്നാല്‍, ഈ സിനിമയില്‍ മോനിഷയ്ക്ക് പകരം മാളവിക നങ്ങ്യാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരു നടിയെയാണ് ആദ്യം തീരുമാനിച്ചത്. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ആശ ശരത്തിനെയാണ് ആ കഥാപാത്രത്തിനായി സിബി മലയിലും ലോഹിതദാസും ആദ്യം മനസില്‍ വിചാരിച്ചത്. ആശ ശരത്ത് തന്നെയാണ് ഇക്കാര്യം പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്.

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആശ ശരത്തിനെ തേടി സുവര്‍ണാവസരം എത്തുന്നത്. ചെറിയ പ്രായം മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന ആളായിരുന്നു ആശ ശരത്ത്. ആശയുടെ അമ്മ സുമതി കേരള കലാമണ്ഡലത്തിലെ നൃത്താധ്യാപികയായിരുന്നു. കമലദളത്തിലെ മാളവിക നങ്ങ്യാര്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ശാസ്ത്രീയ നൃത്തം അറിയുന്ന കുട്ടിയെ വേണമായിരുന്നു. ഈ അന്വേഷണമാണ് അവസാനം ആശ ശരത്തില്‍ എത്തിയത്. നടന്‍ ജയറാം ഒരുദിവസം ആശ ശരത്തിനെ വിളിച്ച് ലോഹിതദാസ് സര്‍ വിളിക്കുമെന്ന കാര്യം പറഞ്ഞു. ജയറാം അങ്ങനെ പറഞ്ഞപ്പോഴും എന്താകും കാര്യമെന്ന് ആശയ്ക്ക് അറിയില്ലായിരുന്നു. പിന്നീട് തിരക്കഥാകൃത്ത് ലോഹിതദാസ് കമലദളത്തിലെ കഥാപാത്രത്തെ കുറിച്ച് ആശയോട് സംസാരിച്ചു.

കമലദളത്തിലെ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ ആശയ്ക്ക് വലിയ താല്‍പര്യമായി. കഥാപാത്രം ഇഷ്ടപ്പെട്ടെങ്കിലും സിനിമ ചെയ്യുന്നില്ല എന്ന് ആശ തീരുമാനിക്കുകയായിരുന്നു. പഠനത്തിനാണ് ആശയും കുടുംബവും അക്കാലത്ത് മുന്‍തൂക്കം നല്‍കിയത്. അതുകൊണ്ടാണ് സിനിമയോട് നോ പറഞ്ഞത്. സിനിമയില്‍ അഭിനയിക്കുക, നടിയാകുക തുടങ്ങിയ ആഗ്രഹങ്ങളൊന്നും അന്ന് തനിക്കുണ്ടായിരുന്നില്ലെന്നും ആശ പറയുന്നു.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആശ ശരത്ത്. താരം ഇന്ന് തന്റെ 47-ാം ജന്മദിനം ആഘോഷിക്കുകയാണ്. ദുബായില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ശരത്ത് ആണ് ആശയുടെ ജീവിതപങ്കാളി. പതിനെട്ടാം വയസ്സിലാണ് ആശയുടെ വിവാഹം നടന്നത്. ടിവിയിലൂടെ ഒരു ഡാന്‍സ് കണ്ട് ഇഷ്ടപ്പെട്ടാണ് ശരത്ത് ആശയെ വിവാഹം കഴിക്കാനുള്ള ആലോചനയുമായി വരുന്നത്. ഇരുവരുടെയും വീട്ടുകാരുടെ താല്‍പര്യത്തോടെ വിവാഹം ഉറപ്പിച്ചു. എന്നാല്‍, വിവാഹനിശ്ചയവും കഴിഞ്ഞ് വിവാഹത്തിനു തൊട്ടുമുന്‍പാണ് ആശയും ശരത്തും നേരിട്ടു കാണുന്നത്. അതുവരെ ഇരുവരുടെയും സംസാരവും സൗഹൃദം പങ്കുവയ്ക്കലുമൊക്കെ ഫോണിലൂടെയും കത്തുകളിലൂടെയുമായിരുന്നു. വിവാഹനിശ്ചയ സമയത്ത് ശരത്ത് മസ്‌കറ്റില്‍ ആയിരുന്നു.

'പതിനെട്ടാം വയസ്സില്‍ വിവാഹം കഴിച്ച ആളാണ് ഞാന്‍. ടിവിയിലൂടെ ഒരു ഡാന്‍സ് കണ്ടാണ് ശരത്തേട്ടന് എന്നോട് ഇഷ്ടം തോന്നുന്നത്. വിവാഹം നിശ്ചയിച്ച് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞ്, വിവാഹത്തിനു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഞങ്ങള്‍ നേരിട്ടു കണ്ടത്,' ആശ ശരത്ത് പറഞ്ഞു.

1975 ജൂലൈ 19 നാണ് ആശയുടെ ജനനം. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ആശ ജനിച്ചത്. ശരത് വാര്യരാണ് ആശയുടെ ജീവിതപങ്കാളി. ഉത്തര, കീര്‍ത്തന എന്നിവരാണ് ആശയുടെ മക്കള്‍. മൂത്ത മകള്‍ ഉത്തര ശരത്തും സിനിമയില്‍ സജീവമാകുകയാണ്.

സീരിയലുകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ആശ ശരത്ത് പിന്നീട് സിനിമാരംഗത്തും സജീവമായി. 2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കര്‍മ്മയോദ്ധാ, ദൃശ്യം, വര്‍ഷം, സക്കറിയയുടെ ഗര്‍ഭിണികള്‍, ഏഞ്ചല്‍സ്, പാവാട, കിങ് ലയര്‍, ആടുപുലിയാട്ടം, അനുരാഗ കരിക്കിന്‍ വെള്ളം, ദൃശ്യം 2, സിബിഐ 5 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് കോടികള്‍ ...

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് കോടികള്‍ കണ്ടെത്തിയ സംഭവം: ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് കോടികള്‍ കണ്ടെത്തിയ സംഭവത്തില്‍ ആശങ്ക ...

തിരുവനന്തപുരത്ത് 24 കാരിയായ ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത ...

തിരുവനന്തപുരത്ത് 24 കാരിയായ ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; മൃതദേഹം റെയില്‍വേ ട്രാക്കില്‍
തിരുവനന്തപുരത്ത് 24 കാരിയായ ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ...

ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ...

ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല: കെവി തോമസ്
ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ...

നിയമസഭാ തിരഞ്ഞെടുപ്പ്: മിഷന്‍ 2026ന് തുടക്കമിട്ട് ബിജെപി ...

നിയമസഭാ തിരഞ്ഞെടുപ്പ്: മിഷന്‍ 2026ന് തുടക്കമിട്ട് ബിജെപി നിയുക്ത സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിയമസനിയമസഭാ ...

ഒപ്പമുണ്ട് സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി ...

ഒപ്പമുണ്ട് സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു
62 ലക്ഷത്തോളം പേര്‍ക്കാണ്1600 രൂപ വീതം ലഭിക്കുന്നത്