കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 19 ജൂലൈ 2022 (14:58 IST)
നടന്‍ ശരത് ഹരിദാസ് 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' എന്ന ഇന്ദ്ര ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്. ജൂണ്‍ 27ന് ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങള്‍ ശരത് പങ്കിടാറുണ്ട്.
നടന്‍ ജോജു ജോര്‍ജ് 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' സെറ്റില്‍ എത്തി. അടുത്ത സുഹൃത്തുക്കള്‍ അഭിനയിക്കുന്ന സിനിമയായതിനാല്‍ ജോജു ചിത്രീകരണ സംഘനൊപ്പം കുറച്ച് സമയം ചെലവഴിച്ചു.
ഇന്ദ്രജിത്തിനെ കൂടാതെ സിനിമയില്‍ നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നീ താരനിര അണിനിരക്കുന്നു.
സനല്‍ ദേവനാണ് 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' സംവിധാനം ചെയ്യുന്നത്.
അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും മന്‍സൂര്‍ മുത്തുട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
രഞ്ജിന്‍ രാജ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.