1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Lena new look

തല മൊട്ടയടിച്ചു, ലുക്ക് മാറി ലെന; പുതിയ ചിത്രങ്ങള്‍

Lena new look
തല മൊട്ടയടിച്ച് നടി ലെന. താരം ഇന്‍സ്റ്റഗ്രാമില്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു. രസകരമായ ക്യാപ്ഷനോടെയാണ് ലെന പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ലെനയുടെ പുതിയ ഗെറ്റപ്പ് ഇതിനോടകം വൈറലായി.
പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവുമായി മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ലെന. മലയാളിത്തം തുളുമ്പുന്ന വേഷങ്ങളിലൂടെയാണ് ലെന ആദ്യം മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞു. ഒരേസമയം പ്രായമുള്ള കഥാപാത്രത്തേയും സ്റ്റൈലിഷ് ആയ കഥാപാത്രത്തേയും ലെന അവതരിപ്പിച്ചു.