നസ്രിയയോട് നന്ദി പറഞ്ഞ് ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനി ! കാര്യം നിസ്സാരം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 ജൂലൈ 2022 (14:51 IST)
നസ്രിക്ക് നന്ദി പറഞ്ഞു ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസ്. അടുത്ത സുഹൃത്തുക്കളാണ് രണ്ടാളും.സീതാരാമത്തിലെ കണ്ണില്‍ കണ്ണില്‍ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കിയത് നസ്രിയയാണ്. ഇതിനാണ് നസ്രിയയോട് നന്ദി പറഞ്ഞത്.

ഹരിശങ്കര്‍ കെ എസ്, സിന്ദൂരി എസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.അരുണ്‍ ആലത്തിന്റെ വരികള്‍ക്ക് വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്നു.
സീതാ രാമം 2022 ഓഗസ്റ്റ് അഞ്ചിന് തീയറ്ററുകളില്‍ എത്തും.വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തില്‍ രശ്മിക മന്ദാനയുമുണ്ട്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ റിലീസ് ഉണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :