അനുബന്ധ വാര്‍ത്തകള്‍
- അഴകിയ രാവണനില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാലിനെ നായകനാക്കാന്‍ ശ്രീനിവാസന്‍ ആലോചിച്ചു; സിനിമ ബോക്‌സ്ഓഫീസില്‍ ശരാശരിയിലൊതുങ്ങിയത് മമ്മൂട്ടി ഫാന്‍സ് കാരണം
- ഹൃദയത്തിലെ എല്ലാ പാട്ടുകളും കേള്‍ക്കാം,വിഡിയോ
- ആദ്യം ദുല്‍ഖര്‍ പിന്നാലെ ടോവിനോ തോമസും, തീയറ്റര്‍ റിലീസ് മാറ്റാത്തെ പ്രണവ് മോഹന്‍ലാലിന്റെ 'ഹൃദയം' മാത്രം !
- 'സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു അനുഭവം','ഇരുവര്‍' സിനിമയുടെ 25 വര്‍ഷങ്ങള്‍, മോഹന്‍ലാലിന്റെ കുറിപ്പ്
- 'ആറാട്ട്' ട്രെയിലര്‍ എപ്പോള്‍ ? വീഡിയോയുമായി സിനിമയുടെ എഡിറ്റര്‍
ഞാന്‍ കൈകൊണ്ട് കുഴച്ചുവച്ച ഭക്ഷണമെടുത്ത് ലാലേട്ടന്‍ കഴിച്ചു, ചമ്മന്തി വളിച്ചിരുന്നു; അനുഭവം തുറന്നുപറഞ്ഞ് മനോജ് കെ.ജയന്‍
സിനിമയിലെ സഹതാരങ്ങളുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് മോഹന്‍ലാല്‍. പല താരങ്ങളും തങ്ങള്‍ക്ക് മോഹന്‍ലാലില്‍ നിന്നുണ്ടായ മികച്ച അനുഭവങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയുടെ സെറ്റില്‍വെച്ച് മോഹന്‍ലാലുമായി തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് മനോജ് കെ.ജയന്‍. താന്‍ കഴിക്കാനായി എടുത്ത ഭക്ഷണം മോഹന്‍ലാല്‍ എടുത്തു കഴിച്ച അനുഭവമാണ് കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ.ജയന്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
'സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് കോവളത്ത് നടന്നുകൊണ്ടിരിക്കുകയാണ്. രാവിലെ ഏഴരയ്ക്ക് തുടങ്ങിയ ഷൂട്ടാണ്. ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ലേറ്റായി. ഒറ്റ സ്‌ട്രെച്ചിലെടുക്കേണ്ട ഷോട്ടാണ്. ഇതിനിടയ്ക്ക് ബ്രേക്കില്ല. നിങ്ങള്‍ പോയി കഴിച്ചോളാന്‍ അമല്‍ നീരദ് പറഞ്ഞു.9:30 ആയപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. മോനേ കഴിച്ചാലോ. ലാലേട്ടാ ഇവിടെ ഇരുന്നു കഴിക്കാനുള്ള സൗകര്യമില്ലല്ലോയെന്ന് ഞാന്‍ പറഞ്ഞു. എന്റെ പജീറോ ഇവിടെയുണ്ട് എന്ന് പറഞ്ഞ് അദ്ദേഹം വണ്ടിയുടെ അടുത്തേക്ക് എന്നെ കൂട്ടികൊണ്ടുപോയി. അവിടെ ചെന്ന് ഇഡലിയും സാമ്പാറും ചമ്മന്തിയും എടുത്തു. ഞാന്‍ രണ്ട് ഇഡലി എടുത്ത് ചമന്തി ഒഴിച്ച് കുഴച്ചു. പക്ഷേ ഇത്രേം സമയമായതുകൊണ്ട് ചമ്മന്തി വളിച്ചു പോയിരുന്നു. എനിക്ക് ഭക്ഷണത്തിന്റെ രുചി മാറിയാല്‍ വലിയ ബുദ്ധിമുട്ടാണ്. സാമ്പാര്‍ കഴിച്ചാല്‍ ഗ്യാസിന്റെ പ്രശ്‌നം വരും. ഞാന്‍ കഴിക്കാനാവാതെ കുഴച്ചോണ്ടിരിക്കുവാണ്. നോക്കുമ്പോള്‍ ലാലേട്ടന്‍ ആസ്വദിച്ച് കഴിക്കുകയാണ്. ഞാന്‍ കഴിക്കാതിരിക്കുന്നത് കണ്ട് ലാലേട്ടന്‍ ചോദിച്ചു 'എന്താ മോനേ കഴിക്കുന്നില്ലേ,' എന്ന്. ചമ്മന്തി വളിച്ചുപോയെന്ന് ഞാന്‍ പറഞ്ഞു. പിന്നെ എന്തിനാ മോനേ അത്രയും ഇഡലി എടുത്തത് എന്നായി ലാലേട്ടന്‍. വേസ്റ്റ് ചെയ്യാന്‍ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സാമ്പാര്‍ ഒഴിച്ച് കഴിക്കെന്ന് പറഞ്ഞു. ഞാന്‍ ഗ്യാസിന്റെ പ്രശ്‌നം പറഞ്ഞു. മോനേ ഭക്ഷണത്തോട് ഒരിക്കലും ഇങ്ങനെ ചെയ്യരുത്. ഒരു നേരത്തെ ഭക്ഷണം ദൈവം തരുന്നതാണ്. എന്നൊക്കെ പറഞ്ഞ് അദ്ദേഹം എന്നെ ഉപദേശിച്ചു,' മനോജ് കെ.ജയന്‍ പറഞ്ഞു.
'അപ്പോഴേയ്ക്കും പുള്ളീടെ ഫുഡ് ഓള്‍മോസ്റ്റ് കഴിഞ്ഞു. പ്ലേറ്റ് നല്ല ക്ലീനാക്കി വെച്ചിരിക്കുകയാണ്. ഞാനോര്‍ത്തു എന്റെ ഫുഡ് കളയാം എന്ന്. അപ്പോള്‍ ലാലേട്ടന്‍ ചോദിച്ചു 'നിങ്ങള് കഴിക്കുന്നില്ലേ, ഇങ്ങ് താ' എന്ന്. അങ്ങനെ എന്റെ കൈ കൊണ്ട് ഞാന്‍ കുഴച്ച് മറിച്ചിട്ട ഫുഡ് മുഴുവന്‍ ലാലേട്ടന്‍ കഴിച്ചു. നമ്മുടെ കുടുംബത്തിലുള്ളവര്‍ പേലും മടിക്കും. ആരായാലും മടിക്കും. ആ ഫുഡ് ഒരു മഹാനടന്‍ ഞാന്‍ കുഴച്ച് മറിച്ചിട്ട ആ ഫുഡ് അദ്ദേഹം മുഴുവന്‍ കഴിച്ചു,' മനോജ് കെ.ജയന്‍ പറഞ്ഞു.
അടുത്ത ലേഖനം