അനുബന്ധ വാര്‍ത്തകള്‍
- അങ്ങനെ സംഭവിച്ചാല്‍ പണികിട്ടും, 'ഹൃദയം' റിലീസ് സംബന്ധിച്ച കണ്ഫ്യൂഷന് മാറ്റി വിനീത് ശ്രീനിവാസന്
- മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിച്ച നടി, ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഭാനുപ്രിയയുടെ പ്രായം എത്രയെന്ന് അറിയാമോ ?
- പപ്പയുടെ സ്വന്തം അപ്പൂസിന് മുന്നില്‍ പിടിച്ചുനില്ക്കാന് കഴിയാതെ യോദ്ധ; മോഹന്‍ലാല്‍-മമ്മൂട്ടി പോരില്‍ ജയം മെഗാസ്റ്റാറിനൊപ്പം
- ലൂസിഫറില്‍ നിന്നും തീര്‍ത്തും വിപരീതമായി ഒരു കുഞ്ഞിപടം, സംഗീതസംവിധായകന് ദീപക് ദേവിനോട് പൃഥ്വിരാജ്, വീഡിയോ
- പ്രതിഫലത്തില്‍ ഒന്നാമന് മോഹന്‍ലാല്‍, തൊട്ടുപിന്നില്‍ മമ്മൂട്ടി; പൃഥ്വിരാജിനേക്കാള്‍ പ്രതിഫലം ദുല്‍ഖറിന്, നിവിന്‍ പോളെയെ കടത്തിവെട്ടി ഫഹദ്
'ആറാട്ട്' ട്രെയിലര്‍ എപ്പോള്‍ ? വീഡിയോയുമായി സിനിമയുടെ എഡിറ്റര്‍
'ആറാട്ട്' ട്രെയിലര്‍ ജനുവരി ഒന്നിന് പുറത്തുവരുമെന്ന് പ്രഖ്യാപിച്ചിട്ട് അത് മാറ്റിയിരുന്നു. റിലീസ് പ്രഖ്യാപിച്ച സിനിമയുടെ അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
സിനിമയുടെ എഡിറ്റര്‍ കൂടിയായ ഷമീര്‍ മുഹമ്മദ് ടീസര്‍ ടൈംലൈന്‍ ആരാധകര്‍ക്കായി പങ്കുവെച്ചു.
2022 ഫെബ്രുവരി 10നാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ആറാട്ടില്‍ എ ആര്‍ റഹ്മാനുമുണ്ട്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് മോഹന്‍ലാലിനൊപ്പം റഹ്മാന്‍ പ്രത്യക്ഷപ്പെടുക.മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഗാനരംഗങ്ങളില്‍ ഒന്നായിരിക്കും ഇതെന്നും പറയപ്പെടുന്നു. ചെന്നൈയിലായിരുന്നു ഷൂട്ട്.
ശ്രദ്ധ ശ്രീനാഥാണ് നായികയായെത്തുന്ന ആറാട്ടില്‍ സായ് കുമാര്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്ദ്രന്‍സ് വിജയരാഘവന്‍, സ്വാസിക, രചന നാരായണക്കുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സംഗീതം രാഹുല്‍ രാജ്.