ആദ്യം ദുല്‍ഖര്‍ പിന്നാലെ ടോവിനോ തോമസും, തീയറ്റര്‍ റിലീസ് മാറ്റാത്തെ പ്രണവ് മോഹന്‍ലാലിന്റെ 'ഹൃദയം' മാത്രം !

കെ ആര്‍ അനൂപ്| Last Updated: ശനി, 15 ജനുവരി 2022 (15:06 IST)

ടോവിനോ തോമസ്-ആഷിക് അബു ചിത്രം നാരദന്‍ നേരത്തെ ജനുവരി 27 റിലീസ് പ്രഖ്യാപിച്ചിരുന്നു. അന്ന ബെന്‍ നായികയായെത്തുന്ന സിനിമയുടെ റിലീസ് മാറ്റി.കോവിഡ് മുന്നാം തരംഗ ഭീഷണിയും ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനവും കാരണമാണ് മുമ്പ് പ്രഖ്യാപിച്ച പ്രദര്‍ശന തീയതിയില്‍ നിന്ന് നിര്‍മ്മാതാക്കള്‍ പിന്മാറിയത്.
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടിന്റെ റിലീസ് തീയതിയും മാറ്റിയിരുന്നു.

നേരത്തെ ജനുവരി 21ന് റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് മാറ്റിവെച്ച തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടായിരുന്നു. സിനിമയുടെ റിലീസ് മാറിയിട്ടില്ലെന്ന് വിനീത് തന്നെ പറയുന്നു.
വിനീത് ശ്രീനിവാസന്റെ വാക്കുകളിലേക്ക്

'ഹൃദയം ജനുവരി 23ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്കഡൗണ്‍, സണ്‍ഡേ കര്‍ഫ്യു, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങള്‍ വരാതിരുന്നാല്‍ 21 ന് തന്നെ സിനിമ കേരളത്തിലെ തിയറ്ററുകളിലെത്തും. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ്,'- വിനീത് ശ്രീനിവാസന്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :