Mammootty - Cubes Entertainments Movie: മമ്മൂട്ടി-ക്യൂബ്‌സ് സിനിമയുടെ പ്രഖ്യാപനം ഇന്ന്

2026 ലാണ് മമ്മൂട്ടി - ക്യൂബ്‌സ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 2026 അവസാനത്തോടെ റിലീസ് ഉണ്ടാകും

രേണുക വേണു| Last Modified ഞായര്‍, 21 ഡിസം‌ബര്‍ 2025 (07:44 IST)

- Cubes Entertainments Movie: മമ്മൂട്ടിയെ നായകനാക്കി ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് രാവിലെ 11.11 ന്. 'മാര്‍ക്കോ'യ്ക്കു ശേഷം ക്യൂബ്‌സ് നിര്‍മിക്കുന്ന ഈ സിനിമയുടെ സംവിധായകന്‍ ആരെന്ന് ഇന്നത്തെ പ്രഖ്യാപനത്തില്‍ അറിയാം. ഹനീഫ് അദേനിയോ ഖാലിദ് റഹ്‌മാനോ ആയിരിക്കും സംവിധാനമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

2026 ലാണ് മമ്മൂട്ടി - ക്യൂബ്‌സ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 2026 അവസാനത്തോടെ റിലീസ് ഉണ്ടാകും. 'ദി ഗ്രേറ്റ് ഫാദര്‍' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് ഹനീഫ് അദേനി. ഖാലിദ് റഹ്‌മാന്‍ ആകട്ടെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'ഉണ്ട' ഏറെ നിരൂപകശ്രദ്ധ നേടിയിരുന്നു.

'കിങ് ഓഫ് കൊക്കൈന്‍' എന്നറിയപ്പെടുന്ന പാബ്ലോ എസ്‌കോബാറായാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുകയെന്നാണ് വിവരം. ഏറ്റവും സമ്പന്നനായ ലഹരി മാഫിയ തലവന്‍ എന്നാണ് എസ്‌കോബാര്‍ അറിയപ്പെടുന്നത്. കൊളംബിയന്‍ ഡ്രഗ് ലോര്‍ഡ് എന്ന നിലയില്‍ കുപ്രസിദ്ധി നേടിയ എസ്‌കോബാറിനെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതായിരിക്കും ചിത്രമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :