രേണുക വേണു|
Last Modified ഞായര്‍, 21 ഡിസംബര്‍ 2025 (14:12 IST)
Khalid Rahman and Mammootty
Mammootty - Kalid Rahman: മമ്മൂട്ടിയെ നായകനാക്കി ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന സിനിമ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യും. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
2026 ലാണ് മമ്മൂട്ടി - ക്യൂബ്സ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 2026 അവസാനത്തോടെ റിലീസ് ഉണ്ടാകും. ഗ്യാങ്സ്റ്റര്‍ മൂവിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. 'ഉണ്ട'യ്ക്കു ശേഷമാണ് മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ഒന്നിക്കുന്നത്.
'കിങ് ഓഫ് കൊക്കൈന്‍' എന്നറിയപ്പെടുന്ന പാബ്ലോ എസ്‌കോബാറായാണ് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുകയെന്നാണ് വിവരം. ഏറ്റവും സമ്പന്നനായ ലഹരി മാഫിയ തലവന്‍ എന്നാണ് എസ്‌കോബാര്‍ അറിയപ്പെടുന്നത്. കൊളംബിയന്‍ ഡ്രഗ് ലോര്‍ഡ് എന്ന നിലയില്‍ കുപ്രസിദ്ധി നേടിയ എസ്‌കോബാറിനെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതായിരിക്കും ചിത്രമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.