1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Make Schools Better CJP demands to Modi Government

ബിജെപിക്കെതിരെ അടുത്ത പടയൊരുക്കം; ഇനി സ്‌കൂൾ പിള്ളേരുടെ 'ലൈക്ക്' വാങ്ങും, മോദിക്ക് തലവേദന

Abhijeet Dipke, CJP, Abhijeet Dipke against Modi, CJP New Campaign, Abhijeet Dipke vs Narendra Modi
നരേന്ദ്ര മോദി സർക്കാരിന് വീണ്ടും തലവേദനയാകാൻ ഉറച്ച് കോക്രോച്ച് ജനതാ പാർട്ടി. ജെൻസീയുടെ പിന്തുണ ഉറപ്പാക്കിയ ജന്തർ മന്തർ സമരത്തിനു പിന്നാലെ സ്‌കൂൾ വിദ്യാർഥികളുടെ 'ലൈക്ക്' ഉറപ്പിക്കാനാണ് അടുത്ത ഘട്ടത്തിൽ സിജെപി ലക്ഷ്യമിടുന്നത്. 
 
പൊതുവിദ്യാഭ്യാസം 
 
രാജ്യത്തെ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തണമെന്നതാണ് സിജെപിയുടെ അടുത്ത ഡിമാൻഡ്. സർക്കാർ സ്‌കൂളുകൾ നവീകരിക്കണം. രാജ്യത്തെ കുട്ടികൾക്ക് മെച്ചപ്പെട്ട സാഹചര്യങ്ങളിൽ പഠിക്കാൻ സാധിക്കണം. ഇതിനായുള്ള ക്യാംപെയ്ൻ തുടങ്ങിയിരിക്കുകയാണ് സിജെപി. 
 
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം 
 
രാജ്യതലസ്ഥാനത്ത് മുതൽ രാജ്യത്തെ മറ്റു ഭാഗങ്ങളിലെ സർക്കാർ സ്‌കൂളുകളിൽ വരെ പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാൻ സിജെപി നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നു. ശുചിത്വമുള്ള കുടിവെള്ളം, മികച്ച ശുചിമുറി സൗകര്യങ്ങൾ, വൈദ്യുതി, മികച്ച ക്ലാസ് റൂമുകൾ, സുരക്ഷിതമായ സ്‌കൂൾ കെട്ടിടങ്ങൾ എന്നിവയാണ് സിജെപിയുടെ ആവശ്യം. കേന്ദ്ര സർക്കാർ രാജ്യത്തെ സ്‌കൂൾ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് സിജെപി ആവശ്യപ്പെടുന്നു. 


ബിജെപിക്ക് തലവേദന 
 
ജന്തർ മന്തർ സമരം രാജ്യത്തെ യുവാക്കളെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരാകാൻ സാധ്യതയുള്ള വിദ്യാർഥികളെയാണ് സിജെപി ലക്ഷ്യമിടുന്നത്. ഇവർക്കിടയിൽ മോദി ഭരണത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവത്കരിക്കാൻ ഇത്തരം ക്യാംപെയ്‌നുകളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. 
 
അഭിജിത് ദീപ്‌കെ പറഞ്ഞത് 
 
'നമ്മൾ പുതിയ പാർലമെന്റ് നിർമിച്ചു, പ്രധാനമന്ത്രിക്ക് പുതിയ വീടായി. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ ഗ്രാമങ്ങളിൽ പുതിയ സ്‌കൂളുകൾ നിർമിക്കുന്നില്ല? ഗ്രാമങ്ങളിലെ കർഷകരുടെയും തൊഴിലാളികളുടെയും കുട്ടികളെ രാജ്യത്തിന്റെ ഭാവിയായി നമ്മൾ കാണേണ്ടതില്ലേ? വലിയ നഗരങ്ങളിലെ കുട്ടികൾക്കു ലഭിക്കുന്ന സൗകര്യങ്ങൾ ഗ്രാമങ്ങളിലെ കുട്ടികൾക്കും നമ്മൾ ഉറപ്പാക്കേണ്ടതില്ലേ?,' സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ പറഞ്ഞു. Also Read: മുത്തശ്ശനെ കൊല്ലാന്‍ മൂന്ന് സുഹൃത്തുക്കളെ നിയോഗിച്ച് 13കാരി; ലക്ഷ്യം ഐഫോണും കാമുകന് ബൈക്കും
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ആഗോള എണ്ണ വില ഉയരുന്നു; ഇറാനുമായി ചര്‍ച്ചകളില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്