1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Cant trust forward thinking people sowbhagya venkitesh explains

പുരോഗമനം പറയുന്നവരെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കണം,പ്രത്യേക ലേബലിലൊതുക്കി, കണ്ടൻ്റ് മാത്രം ലക്ഷ്യം: സൗഭാഗ്യ

പുരോഗമനക്കാര്‍ മറ്റൊരാളെ വലിച്ച് താഴെയിടില്ലല്ലോ, അവര്‍ എന്നെ ഒരു ഐഡിയല്‍ വൈഫ് എന്ന ലേബലിലാക്കി

Sowbhagya Venkatesh, Social Media,Modernists
സോഷ്യല്‍ മീഡിയയില്‍ വീട്ടുപണികളുമായി ബന്ധപ്പെട്ട വീഡിയോകള്‍ പങ്കുവച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മിനിസ്‌ക്രീന്‍ താരം സൗഭാഗ്യ വെങ്കിടേഷ്. തനിക്കെതിരായ പ്രതികരണങ്ങള്‍ ഒരു വിഭാഗം ആളുകള്‍ ഉദ്ദേശപൂര്‍വ്വം വളച്ചൊടിച്ചതാണെന്നും, സ്വന്തം അനുഭവം മാത്രം പങ്കുവച്ചതിനെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറ്റിയതില്‍ നിരാശയുണ്ടെന്നും സൗഭാഗ്യ വ്യക്തമാക്കി.
 
വീട്ടുപണികള്‍ ചെയ്യുന്നത് ഞാന്‍ ആസ്വദിക്കുന്ന കാര്യമാണ്, അത് മറ്റുള്ളവര്‍ക്കുള്ള നിര്‍ദേശമോ 'ആദര്‍ശ ഭാര്യ' എന്ന മാതൃക സ്ഥാപിക്കാനോ ഉള്ള ശ്രമമല്ല. പ്രോഗ്രസീവ് ചിന്താഗതിക്കാരെന്ന് പറയുന്നവര്‍ എന്നെ വീട്ടില്‍ ജോലിചെയ്തിരിക്കുന്ന ഭാര്യയെന്ന് ചിത്രീകരിച്ച് നെഗറ്റീവുണ്ടാക്കുകയാണ് ചെയ്തത്. പുരോഗമനക്കാര്‍ മറ്റൊരാളെ വലിച്ച് താഴെയിടില്ലല്ലോ, അവര്‍ എന്നെ ഒരു ഐഡിയല്‍ വൈഫ് എന്ന ലേബലിലാക്കി, പക്ഷേ ഞാന്‍ അങ്ങനെയല്ല. അവര്‍ക്ക് കണ്ടെന്റ് വേണം. ആ വീഡിയോയില്‍ ഇതൊന്നും മൈന്‍ഡ് ചെയ്യണ്ട, നമുക്ക് ജോലി ചെയ്യാമെന്ന് ഞാന്‍ പറയുന്നുണ്ട്. ഈ പറഞ്ഞ ഭാഗം മാത്രം കട്ട് ചെയ്ത് എനിക്ക് നെഗറ്റീവ് ഉണ്ടാക്കി. എനിക്കതൊരു ഷോക്കായിരുന്നു. സൗഭാഗ്യ പറയുന്നു.
 
എല്ലാവര്‍ക്കും വേണ്ടത് സംസാരിക്കുന്നതിലെ കറക്ട്‌നെസും മറ്റുമാണ്. എന്ത് വാക്ക് പറഞ്ഞാലും പുരോഗമനക്കാരെ പേടിക്കണം. ഞാന്‍ എനിക്കിഷ്ടമുള്ള ജോലിയാണ് ചെയ്യുന്നത്, നമ്മുടെ വീട്ടിലെ ജോലി നമ്മള്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ്, ജോലിക്കാരെ വെയ്ക്കാന്‍ പരുന്നവര്‍ അങ്ങനെ ചെയ്‌തോ എന്നും ഞാന്‍ പറയുന്നുണ്ട്. അല്ലാതെ എല്ലാവരും ഇങ്ങനെ ചെയ്യണം എന്നൊന്നും പറയുന്നില്ല. സൗഭാഗ്യ പറഞ്ഞു.
 
അടുത്ത ലേഖനം
കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കേട്ട പാട്ട്; ​ഗിന്നസ്ബുക്കിൽ ഇടംപിടിച്ച് ഫ്ലിപ്പരാച്ചി