ഫിലിം ഫെയര്‍ പുരസ്‌കാരം മമ്മൂട്ടിക്ക്?

ഫിലിം ഫെയറില്‍ മികച്ച നടനുള്ള (മലയാളം) പുരസ്‌കാരം മമ്മൂട്ടിക്കാണെന്നാണ് റിപ്പോര്‍ട്ട്

Mammootty, Mammootty The Best Actor, Mammootty Cinema, Mammootty Bramayugam, Mammootty The Best Actor Award, Mammootty State Award, മമ്മൂട്ടി, ഭ്രമയുഗം, മമ്മൂട്ടി സംസ്ഥാന അവാര്‍ഡ്, മമ്മൂട്ടി ബെസ്റ്റ് ആക്ടര്‍, മമ്മൂട്ടി മോഹന്‍ലാല്‍
Mammootty (Bramayugam)
രേണുക വേണു| Last Modified ഞായര്‍, 15 ഫെബ്രുവരി 2026 (14:02 IST)

70-ാമത് ഫിലിം ഫെയര്‍ പുരസ്‌കാരം ഫെബ്രുവരി 21 ന്. ഇത്തവണ കേരളത്തില്‍ വെച്ചാണ് പുരസ്‌കാര പ്രഖ്യാപനവും വിതരണവും. കേരള ടൂറിസം ആണ് പ്രധാന പാട്ണര്‍.

ഫിലിം ഫെയറില്‍ മികച്ച നടനുള്ള (മലയാളം) പുരസ്‌കാരം മമ്മൂട്ടിക്കാണെന്നാണ് റിപ്പോര്‍ട്ട്. ഫിലിം ഫെയര്‍ കമ്മിറ്റി മമ്മൂട്ടിയെ ഇക്കാര്യം അറിയിച്ചെന്നും ഔദ്യോഗികമായി പുരസ്‌കാരദാന ചടങ്ങിലേക്ക് ക്ഷണിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.

ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ മികച്ച നടനുള്ള കാറ്റഗറിയില്‍ പരിഗണിച്ചത്. ആടുജീവിതത്തിലെ അഭിനയത്തിനു പൃഥ്വിരാജും മമ്മൂട്ടിക്കൊപ്പം ലിസ്റ്റിലുണ്ട്. ഇത്തവണ കൂടി ഫിലിം ഫെയര്‍ ലഭിച്ചാല്‍ മമ്മൂട്ടിയുടെ 16-ാമത്ത പുരസ്‌കാരമായിരിക്കും ഇത്. ചടങ്ങിലേക്ക് മോഹന്‍ലാലിനും ക്ഷണമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :