അഭിറാം മനോഹർ|
Last Modified വെള്ളി, 6 മാര്‍ച്ച് 2026 (09:26 IST)
വിവാഹമോചന കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ നടി തൃഷയ്‌ക്കൊപ്പം പൊതുവേദിയിലെത്തി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. നിര്‍മാതാവ് കല്‍പ്പാത്തി എസ് സുരേഷിന്റെയും മീനാക്ഷിയുടെയും മകന്റെ വിവാഹ സല്‍ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് വിജയ് തൃഷയ്‌ക്കൊപ്പമെത്തിയത്. ഒരേ കാറിലെത്തിയ ഇരുവരും ഒരേ തരത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണെത്തിയത്.ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ചെന്നൈയിലെ തിരുവാന്മിയൂരില്‍ നടന്ന വിവാഹ സല്‍ക്കാരത്തിലേക്ക് വിജയിയും തൃഷയും ഒരേ കാറില്‍ എത്തിയതാണ് വാര്‍ത്തകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.അടുത്തിടെ വിജയിയുടെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നാണ് വിജയിയും തൃഷയും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.
1999-ല്‍ വിവാഹിതരായ വിജയിയും സംഗീതയും 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് നിയമനടപടികളിലേക്ക് കടന്നത്. വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഭര്‍ത്താവിന് വിവാഹേതരബന്ധമുണ്ടെന്നും വിവാഹമോചന ഹര്‍ജിയില്‍ സംഗീത പരാമര്‍ശിച്ചിരുന്നു. ഈ വിവാദങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നതിനിടെയാണ് പൊതുവേദിയില്‍ തൃഷയ്‌ക്കൊപ്പം വിജയ് പ്രത്യക്ഷപ്പെട്ടത്.