1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Actress attack case Dileep's passport will be returned

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും

ദിലീപ് പാസ്‌പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

Actress attack case
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ഇക്കാര്യം തീരുമാനിച്ചത്. പാസ്‌പോര്‍ട്ട് കിട്ടണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മുന്‍പ് കേസില്‍ അറസ്റ്റിലായ സമയത്ത് ജാമ്യം ലഭിച്ചപ്പോള്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ദിലീപ് പാസ്‌പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
 
പിന്നീട് വ്യവസ്ഥകളില്‍ പലതവണ ഇളവ് നേടി വിദേശത്തേക്ക് പോവുകയും തിരിച്ചുവന്ന് പാസ്‌പോര്‍ട്ട് വീണ്ടും കോടതി ഏല്‍പ്പിക്കുകയായിരുന്നു. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ദിവസം തന്നെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കണമെന്ന് ദിലീപിന്റെ വക്കീല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപ്പീല്‍ പോകേണ്ട ആവശ്യമുണ്ടെന്നും അതിനാല്‍ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
 
എന്നാല്‍ വീണ്ടും ഇന്ന് കേസ് പരിഗണിച്ച കോടതി ദിലീപ് കുറ്റവിമുക്തനാണെന്നും ഇതോടെ ജാമ്യ ബോണ്ടുകള്‍ അവസാനിച്ചെന്നും പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ശബരിമല സ്വര്‍ണ്ണം മോഷണ കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു