Bha Bha Ba Movie: സ്പൂഫ് ആക്കാന്‍ നോക്കി സ്വയം കോമാളി സിനിമയായി; മോശം പ്രതികരണത്തില്‍ വീണ് ദിലീപ് ചിത്രം

യാതൊരു ലോജിക്കും ഇല്ലാത്ത സിനിമയെന്ന് റിലീസിനു മുന്‍പേ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു

Bha Bha Ba Social Media Response, Bha Bha Ba, Dileep Bha Bha Ba, Mohanlal Bha Bha Ba, Dileep Movie Bha Bha Ba Review in Malayalam, ഭ.ഭ.ബ മൂവി, ദിലീപ്, മോഹന്‍ലാല്‍ ഭ.ഭ.ബ
രേണുക വേണു| Last Modified വെള്ളി, 19 ഡിസം‌ബര്‍ 2025 (08:09 IST)
Bha Bha Ba

Movie: ദിലീപ് ചിത്രം 'ഭ.ഭ.ബ'യ്ക്കു പ്രേക്ഷകരില്‍ നിന്ന് മോശം പ്രതികരണം. റിലീസ് ദിനത്തിലെ ആദ്യ ഷോയ്ക്കു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളില്‍ നിറഞ്ഞിരിക്കുകയാണ് 'ഭ.ഭ.ബ'. കാമിയോ വേഷത്തിലെത്തിയ മോഹന്‍ലാലിനെയും ട്രോളന്‍മാര്‍ വെറുതെവിട്ടിട്ടില്ല.

യാതൊരു ലോജിക്കും ഇല്ലാത്ത സിനിമയെന്ന് റിലീസിനു മുന്‍പേ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ലോജിക്കിനുമപ്പുറം പ്രേക്ഷകരെ രസിപ്പിക്കുന്ന ഫാക്ടറുകളൊന്നും സിനിമയിലില്ലെന്നാണ് പ്രധാന വിമര്‍ശനം. ദിലീപിന്റെ തന്നെ പഴയ സിനിമകളിലെ ഒട്ടേറെ റഫറന്‍സുകള്‍ 'ഭ.ഭ.ബ'യിലുണ്ട്. എന്നാല്‍ അതിനെയെല്ലാം സ്പൂഫ് എന്ന രീതിയില്‍ വളരെ നിലവാരം കുറഞ്ഞാണ് കാണിക്കുന്നതെന്നും വിമര്‍ശനങ്ങളുണ്ട്.

രാജമാണിക്യം, നരസിംഹം തുടങ്ങിയ ഐക്കോണിക്ക് സിനിമകളിലെ ചില സീനുകളെ പോലും വളരെ മോശം രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണെന്നും പ്രേക്ഷകര്‍ കുറ്റപ്പെടുത്തുന്നു. മോഹന്‍ലാല്‍ ഫാക്ടര്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ബോക്‌സ്ഓഫീസിലും 'ഭ.ഭ.ബ' ദുരന്തമായേനെ എന്നാണ് ദിലീപ് ആരാധകര്‍ പോലും സമ്മതിക്കുന്നത്.

അതേസമയം ആദ്യദിനം ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 6.75 കോടിക്കു മുകളിലാണ്. രണ്ടാം ദിനമായ ഇന്ന് ബുക്കിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :