അനുബന്ധ വാര്‍ത്തകള്‍
- അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനം, പ്രചാരണ പരിപാടികളുടെ ഭാഗമായി നടന് വിഷ്ണു ഉണ്ണികൃഷ്ണന്
- കൊവിഡ് എന്നെ ശാരീരികമായി തളർത്തി, എഴുന്നേറ്റിരിക്കാൻ പോലും ബുദ്ധിമുട്ടി: മലൈക അറോറ
- അജയ് ദേവ്ഗണിന്റെ പുത്തൻ ബംഗ്ലാവിന് 60 കോടി, സ്വന്തമാക്കിയത് ഒരു വർഷത്തോളമായ അന്വേഷണത്തിനു ശേഷം !
- സിനിമയില്‍ എല്ലാവരെയും ചിരിപ്പിക്കുന്ന ആള്‍ക്കെന്താ ഇത്ര ഗൗരവം?
- ശ്രദ്ധേയമായ വേഷത്തില്‍ കുണ്ടറ ജോണി,മേപ്പടിയാന് റിലീസിനൊരുങ്ങുന്നു
'ജൂണ്‍ ആയാലും ജാഗ്രത കൈവിടരുത്', കളക്ടറുടെ പോസ്റ്റര്‍ ഏറ്റെടുത്ത് രജീഷ വിജയന്
രാജ്യം കോവിഡിനെതിരെ പോരാടുകയാണ്. ജൂണ്‍ ആയാലും ജാഗ്രത കൈവിടരുത് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ പങ്കുവെച്ച പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുകയാണ് നടി രജീഷ വിജയന്. 'കൈവിടരുത്' എന്നാണ് നടി കുറിച്ചത്. ആളുകളെ ആകര്‍ഷിക്കാനായി പലതരത്തിലുള്ള പ്രചാരണങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കുന്നത്. അത്തരത്തില്‍ ജൂണ്‍ സിനിമയിലെ ജോജു ജോര്‍ജ്, രജീഷ വിജയന്, അശ്വതി മേനോന് എന്നിവരുടെ കഥാപാത്രങ്ങളെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്.
2019 ഫെബ്രുവരി 15-ന് പുറത്തിറങ്ങിയ സിനിമയുടെ രണ്ടാം വാര്‍ഷികം നിര്‍മ്മാതാക്കള്‍ ആഘോഷം ആക്കിയിരുന്നു.'മധുരം' സെറ്റില്‍ വെച്ചായിരുന്നു സംവിധായകന് അഹമ്മദ് കബീറും ജോജു ജോര്‍ജും രണ്ടാം വാര്‍ഷികം ആഘോഷിച്ചത്.
കര്ണന് എന്ന ചിത്രമാണ് രജീഷ വിജയന്റെ ഒടുവിലായി പ്രേക്ഷകരിലേക്ക് എത്തിയത്.