ശ്രദ്ധേയമായ വേഷത്തില്‍ കുണ്ടറ ജോണി,മേപ്പടിയാന്‍ റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 31 മെയ് 2021 (09:08 IST)

മേപ്പടിയാന്‍ റിലീസിന് ഒരുങ്ങുകയാണ്. ഉണ്ണി മുകുന്ദന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ നടന്‍ കുണ്ടറ ജോണി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ലോക്ക് ഡോണ്‍ കഴിഞ്ഞ ശേഷം ചിത്രീകരിച്ച സിനിമയായിരുന്നു മേപ്പടിയാന്‍. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് ഷൂട്ടിംഗ് നടത്തിയ മേപ്പടിയാന്‍ ഓര്‍മ്മകളിലാണ് കുണ്ടറ ജോണി.

എട്ടു മാസങ്ങള്‍ക്ക് ശേഷം 2020-ല്‍ വീണ്ടും ലൊക്കേഷനില്‍ അദ്ദേഹം തിരിച്ചെത്തിയത് മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നടനെ കാണുന്നത്.കുണ്ടറ ജോണിയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ മേപ്പടിയാന്‍ റിലീസ് ചെയ്യും എന്നാണ് കേള്‍ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :