ഇന്ന് അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനം. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, പുകയിലഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണു പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം.പുകയില വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായിരിക്കുകയാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും. വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകളിലേക്ക് മെയ് 31 അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനമാണ്. ലക്ഷക്കണക്കിന് ആളുകള്‍ പുകയില ഉപയോഗത്തിലൂടെ പ്രതിവര്‍ഷം ക്യാന്‍സര്‍ രോഗികള്‍ ആകുകയും മരണമടയുകയും ചെയ്യുന്നു. അതോടെ അവരുടെ കുടുംബം...