ബിഗ് ബോസ്: വോട്ടുകള്‍ കുറവ് ഋതുവിന്?

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 31 മെയ് 2021 (16:32 IST)

ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയിയെ തീരുമാനിക്കാനുള്ള പൊരിഞ്ഞ പോരാട്ടത്തില്‍ ഋതു മന്ത്ര ഏറ്റവും പിന്നിലെന്ന് സൂചന. വോട്ടുകളില്‍ ഏറ്റവും പിന്നില്‍ ഋതുവാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടാസ്‌കുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും വോട്ടര്‍മാരില്‍ നിന്ന് ഋതുവിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ ടൈറ്റില്‍ വിന്നറെ കണ്ടെത്താനുള്ള വോട്ടിങ് നേരത്തെ പൂര്‍ത്തിയായിരുന്നു. ഈ വോട്ടുകളുടെ കണക്കില്‍ ഋതു വളരെ പിന്നിലാണെന്നാണ് ബിഗ് ബോസുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഫൈനലില്‍ എട്ട് മത്സരാര്‍ഥികളാണ് ഉള്ളത്. ഇതില്‍ രണ്ട് വനിതാ മത്സരാര്‍ഥികളുണ്ട്. അതിലൊന്ന് ഋതു മന്ത്രയും മറ്റൊന്ന് ഡിംപല്‍ ഭാലുമാണ്. വോട്ടുകളുടെ കണക്കില്‍ ഋതു എട്ടാം സ്ഥാനത്താണെന്നും എന്നാല്‍ ഡിംപല്‍ ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :