അനുബന്ധ വാര്‍ത്തകള്‍
- സിനിമയില്‍ എല്ലാവരെയും ചിരിപ്പിക്കുന്ന ആള്‍ക്കെന്താ ഇത്ര ഗൗരവം?
- ശ്രദ്ധേയമായ വേഷത്തില്‍ കുണ്ടറ ജോണി,മേപ്പടിയാന് റിലീസിനൊരുങ്ങുന്നു
- തെലുങ്കിൽ അരങ്ങേറ്റത്തിനൊരുങ്ങി ദളപതി വിജയ്
- 'ഓപ്പറേഷന് ജാവ' തരംഗം തീരുന്നില്ല, സിനിമയ്ക്ക് കൈയ്യടിച്ച് ഫഹദ് ഫാസില്‍
- അല്ലു സിരിഷ് നായകനാകുന്ന ആറാമത്തെ ചിത്രം, ഫസ്റ്റ് ലുക്ക് നാളെ, ശ്രദ്ധ നേടി സെക്കന്‍ഡ് പ്രീലുക്ക്
അജയ് ദേവ്ഗണിന്റെ പുത്തൻ ബംഗ്ലാവിന് 60 കോടി, സ്വന്തമാക്കിയത് ഒരു വർഷത്തോളമായ അന്വേഷണത്തിനു ശേഷം !
ബോളിവുഡ് താരങ്ങളുടെ ഓരോ വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് ഇഷ്ടമാണ്. നടനും നിർമ്മാതാവുമായ അജയ് ദേവ്ഗണിന്റെ പുതിയ ബംഗ്ലാവാണ് ചർച്ചയാകുന്നത്. 60 കോടി രൂപയോളം ചെലവഴിച്ചാണ് ആർഭാട ബംഗ്ലാവ് നടൻ സ്വന്തമാക്കിയത് എന്നാണ് വിവരം. മുംബൈ ജുഹുവിലാണ് പുതിയ ബംഗ്ലാവ്. അജയ് ദേവ്ഗൺ ഇപ്പോൾ താമസിക്കുന്ന അതേ സ്ട്രീറ്റിൽ തന്നെയാണ് പുതിയ ബംഗ്ലാവും.
ഒരു വർഷത്തോളമായി നടൻ പുതിയ ബംഗ്ലാവ് അന്വേഷിക്കുകയായിരുന്നു എന്നാണ് വിവരം. 2020 അവസാനത്തോടെ പുതിയ ബംഗ്ലാവ് വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറൊപ്പിട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.
പുഷ്പ വാലിയയുടെ ഉടമസ്ഥതയിലുള്ള ബംഗ്ലാവാണ് നടൻ ഇപ്പോൾ വാങ്ങിയത്.5500 സ്‌ക്വയർ ഫീറ്റോളം സ്ഥാനം വിസ്താരമുണ്ടത്രേ പുതിയ ബംഗ്ലാവിന്.