കൊവിഡ് എന്നെ ശാരീരികമായി തളർത്തി, എഴുന്നേറ്റിരിക്കാൻ പോലും ബുദ്ധിമുട്ടി: മലൈക അറോറ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 31 മെയ് 2021 (15:06 IST)
കൊവിഡ് ബാധിതയായതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുടർന്ന് പറഞ്ഞ് നടി മലൈക അറോറ. കൊവിഡ് തന്നെ ശാരീരികമായി തളർത്തിയെന്നും എഴുന്നേറ്റിരിക്കാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ടായി എന്നും താരം പറയുന്നു. ഒരിക്കലും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താനാകില്ലെന്നാണ് കരുതിയതെന്നും എന്നാൽ കൊവിഡ് നെഗറ്റീവായി 32 ആഴ്‌ച്ചകൾക്ക് ശേഷം തന്റെ ശക്തി വീണ്ടെടുക്കാനായെന്നും മലൈക് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. തന്റെ വർക്ക് ഔട്ട് ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

നിങ്ങൾ ഭാഗ്യവതിയാണ്, അത് എളുപ്പമായിരുന്നിരിക്കും ഞാൻ എപ്പോഴും കേൾക്കാറുള്ളതാണിത്. ഒരുപാട് കാര്യങ്ങളിൽ ഞാൻ ഭാഗ്യവതിയാണ് എന്നാൽ ഭാഗ്യത്തിന് ഒരു ചെറിയ വേഷം മാത്രമാണുള്ളത് കാര്യങ്ങൾ വിചാരിക്കുന്നത്ര എളുപ്പമല്ല. സെപ്‌റ്റംബർ 5നാണ് എനിക്ക് കൊവിഡ് പോസിറ്റീവായത്. കൊവിഡ് രോഗമുക്തി എളുപ്പമാണെന്ന് പറയുന്നവരുണ്ട്. കൊവിഡിന്റെ ബുദ്ധിമുട്ട് അറിയാത്തവരൊ, ഉയർന്ന രോഗപ്രതിരോധശേഷിയുള്ളവരോ ആയിരിക്കും അവർ.

കൊവിഡിലൂടെ കടന്നുപോയ ആളെന്ന നിലയിൽ ഞാൻ പറയാം. അതെന്നെ ശാരീരികമായി തളർത്തി. രണ്ട് സ്റ്റെപ് നടക്കുന്നത് പോലും വലിയ പ്രശ്‌നമായിരുന്നു. ജനലിന് അടുത്ത് പോയി നിൽക്കാനുള്ള ശ്രമം പോലും വലിയ യാത്രയെ പോലെ തോന്നിച്ചു. എനിക്ക് വണ്ണം വെക്കുകയും ക്ഷീണിതയാവുകയും സ്റ്റാമിന നഷ്ടമാവുകയും ചെയ്‌തു. സെപ്‌റ്റംബർ 26നാണ് കൊവിഡ് നെഗറ്റീവായത്. എന്നാൽ ക്ഷീണം അതുപോലെ തുടർന്നു. എന്റെ ശക്തി ഒരിക്കലും തിരിച്ചുപിടിക്കാനാവില്ലെന്ന് തന്നെ ഞാൻ കരുതി.

എന്റെ ആദ്യത്തെ വർക്ക്ഔട്ട് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.ഒന്നും ശരിയായി ചെയ്യാനായില്ല. സ്വയം തകരുന്നത് പോലെ തോന്നി. എന്നാൽ രണ്ടാമത്തെ ദിവസം അൽപം കൂടി ആത്മവിശ്വാസം തോന്നി. അങ്ങനെ ദിവസങ്ങൾ നീണ്ടുപോയി. ഇന്നിപ്പോൾ കൊവിഡിൽ നിന്നും മോചിതയായി 32 ആഴ്‌ചകളാവുകയാണ്. പൻട് ചെയ്‌തിരുന്ന പോലെ ഇപ്പോൾ വർക്ക് ഔട്ട് ചെയ്യാനാകുന്നുണ്ട്. ഇപ്പോൾ എന്നെ എനിക്ക് ഞാൻ ആയിട്ട് തോന്നുന്നു. എനിക്ക് നന്നായി ശ്വസിക്കാനും ശാരീകമായും മാനസികമായും ശക്തി തോന്നുന്നുണ്ട്. പ്രതീക്ഷ മാത്രമാണ് എന്നെ മുന്നിലേക്ക് നയിച്ചത്. ഒപ്പം നിന്ന എല്ലാവർക്കും നന്ദി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :