1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Corona Papers april release

'കൊറോണ പേപ്പേഴ്സ്' റിലീസിന് ഒരുങ്ങുന്നു, ഏപ്രിലില്‍ തിയേറ്ററുകളിലേക്ക്

വിജിലേഷ് കാരയാട്
യുവ താരനിലെ അണിനിരത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'കൊറോണ പേപ്പേഴ്സ്' റിലീസിന് ഒരുങ്ങുന്നു.ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ചിത്രത്തില്‍ ഗായത്രി ശങ്കര്‍ നായികയായി വേഷമിടുന്നു. ഏപ്രിലില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
 
ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജെയ്സ് ജോസ് തുടങ്ങിയവരും സിനിമയിലുണ്ട്. തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
  
പ്രിയദര്‍ശന്റെ തന്നെ സ്റ്റുഡിയോ കമ്പനിയായ ഫോര്‍ ഫ്രെയിംസ് ആദ്യമായി നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറില്‍ പ്രിയദര്‍ശന്‍, എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഡ്രീം കോമ്പോ, കുഞ്ചാക്കോ ബോബന്‍ ബിജു മേനോന്‍ ടീം വീണ്ടും...