മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ, നടക്കാത്ത പോയ ചിത്രത്തെക്കുറിച്ച് പാര്‍ഥിപന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (15:10 IST)
മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ തമിഴ് നടനും സംവിധായകനുമായ പാര്‍ഥിപന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ അത് നടന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാര്‍ഥിപന്‍. നടന്‍ തന്നെ തിരക്കഥയും സംവിധാനവും നിര്‍മ്മാണവും അഭിനയവും ഒക്കെ ചെയ്ത ഒത്ത 'സെരുപ്പ് സൈസ് 7'മലയാളത്തിലേക്ക് റീമേക്ക് ചെയ്യാനായിരുന്നു ശ്രമിച്ചത്.

'ഒത്ത സെരുപ്പ് സൈസ് 7 ലാല്‍ സാറിനെവച്ച് മലയാളത്തില്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി ശ്രമിക്കുകയും ചെയ്തു. പക്ഷേ നടന്നില്ല. എന്ത് നടന്നോ അത് നന്നായി നടന്നു'-പാര്‍ഥിപന്‍ ട്വിറ്ററില്‍ കുറിച്ചു.
മോഹന്‍ലാലിന്റെ എലോണ്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :