കഥ പറഞ്ഞാല്‍ അവന്‍ കണ്‍വീന്‍സ് ആകുമോ? പ്രണവിനൊപ്പമുള്ള സിനിമയെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (17:26 IST)
പ്രണവ് മോഹന്‍ലാല്‍-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം. ഇനിയൊരു സിനിമ ഇതേ കൂട്ടുകെട്ടില്‍ പിറക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ് സംവിധായകന്‍.

ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരുമിച്ച് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും തന്നോട് നമുക്ക് ഇനിയും പടം ചെയ്യണമെന്ന് ഹൃദയം തീരുന്ന സമയത്ത് പ്രണവ് പറഞ്ഞെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

'പക്ഷേ ഞാന്‍ പോയി കഥ പറഞ്ഞാല്‍ അവന്‍ കണ്‍വീന്‍സ് ആകുമോ എന്നെനിക്ക് സംശയമുണ്ട്. പിന്നെ ചെന്ന് പറയുക എന്ന ഓപ്ഷനെ ഉള്ളൂ. ഇഷ്ടപ്പെട്ടാല്‍ പടം ചെയ്യും', -വിനീത് ശ്രീനിവാസന്‍ പറഞ്ഞു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :