ഈ കുട്ടികള്‍ നിസ്സാരക്കാരല്ല ! താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 11 മാര്‍ച്ച് 2023 (09:02 IST)
നടി കീര്‍ത്തി സുരേഷിന്റെ സഹോദരിയാണ് രേവതി സുരേഷ്. ബാംഗ്ലൂരിലെ വീട്ടില്‍ നിന്ന് താമസം മാറുന്ന വിശേഷങ്ങള്‍ എല്ലാം നേരത്തെ രേവതി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സഹോദരിക്കൊപ്പമുള്ള കുട്ടിക്കാല ഓര്‍മ്മകളിലാണ് കീര്‍ത്തി
.
1987ലാണ് സുരേഷ് മേനകയെ വിവാഹം ചെയ്തത്. സിനിമയില്‍ നിന്നും വിട്ടുനിന്ന നടി വര്‍ഷങ്ങള്‍ക്ക് ശേഷം ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ ലോകത്തേക്ക് തിരിച്ചെത്തി.2011ല്‍ ലിവിങ് ടുഗതര്‍ എന്നൊരു ചിത്രത്തിലും അഭിനയിച്ചു.രേവതി കലാമന്ദിര്‍ എന്ന ബാനറില്‍ ഒടുവില്‍ റിലീസായ ചിത്രമാണ് വാശി. മകള്‍ കീര്‍ത്തി സുരേഷ് ആയിരുന്നു നായിക.

അമ്മ മേനക സുരേഷ്, ചേച്ചി രേവതി സുരേഷ് എന്നിവരായിരുന്നു സഹ നിര്‍മ്മാണം. കീര്‍ത്തി നേരത്തെ അഭിനയിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ചേച്ചിയും അനിയത്തിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.രേവതി സുരേഷ് സംവിധാന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും അച്ഛന്‍ സുരേഷ് കുമാര്‍ ഒരു ചെറിയ വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :