അനുബന്ധ വാര്‍ത്തകള്‍
- 'അമ്മ' ജനറല്‍ ബോഡി യോഗത്തിലെ കാര്യങ്ങള്‍ ഫോണില്‍ പകര്‍ത്താന്‍ നോക്കി; ഷമ്മി തിലകനെതിരെ ആരോപണം
- സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി, മോഹന്‍ലാലിന്റെത് മാസ്സ് എന്‍ട്രി, വീഡിയോ കണ്ടോ ?
- മമ്മൂട്ടിയോടൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ച് സിനിമാതാരങ്ങള്‍, ആരൊക്കെയാണെന്ന് നോക്കാം
- അങ്ങോട്ട് പോയി വിളിക്കില്ല, വേണമെങ്കില്‍ ഇങ്ങോട്ട് വരാം; അമ്മയില്‍ നിന്ന് രാജിവച്ച നടിമാരുടെ കാര്യത്തില്‍ മോഹന്‍ലാല്‍
- ഡബ്ള്യു.സി.സി.ക്ക് വഴങ്ങി അമ്മ; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടാന്‍ ആഭ്യന്തര കമ്മിറ്റി, നിയമാവലി പുതുക്കി
അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലേക്ക് ഇത്തവണയും കാവ്യയില്ല; കാരണം ദിലീപ്
ഞായറാഴ്ച കൊച്ചിയില്‍ നടന്ന താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ മലയാള സിനിമയിലെ 300 ലേറെ താരങ്ങള്‍ സാന്നിധ്യമറിയിച്ചു. ഏറെ കാലത്തിനു ശേഷം നടി മഞ്ജു വാര്യര്‍ 'അമ്മ'യുടെ വേദിയിലെത്തിയത് എല്ലാവരേയും സന്തോഷിപ്പിച്ചു. അതിനിടയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു അസാന്നിധ്യം നടി കാവ്യ മാധവന്റേതാണ്. 'അമ്മ'യുടെ വേദിയില്‍ കാവ്യ ഇത്തവണയും എത്തിയില്ല. ഭര്‍ത്താവും നടനുമായ ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കിയ ശേഷം കാവ്യ താരസംഘടനയില്‍ അത്ര ആക്ടീവല്ല. ദിലീപിനെ അമ്മ വിലക്കിയ ശേഷം സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും കാവ്യ പങ്കെടുക്കുന്നില്ല. ഇത്തവണയും കാവ്യയുടെ അസാന്നിധ്യം ചര്‍ച്ചയായിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ദിലീപിനെ താരസംഘടനയില്‍ നിന്ന് പുറത്താക്കിയത്. ജാമ്യത്തില്‍ ഇറങ്ങിയിട്ടും കേസ് നടക്കുന്നതിനാല്‍ ദിലീപിനെ സംഘടനയില്‍ ചേര്‍ത്തിട്ടില്ല.