അങ്ങോട്ട് പോയി വിളിക്കില്ല, വേണമെങ്കില്‍ ഇങ്ങോട്ട് വരാം; അമ്മയില്‍ നിന്ന് രാജിവച്ച നടിമാരുടെ കാര്യത്തില്‍ മോഹന്‍ലാല്‍

രേണുക വേണു| Last Modified തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (11:03 IST)

അമ്മയില്‍ നിന്ന് രാജിവച്ചവര്‍ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍. കൊച്ചിയില്‍ നടന്ന സംഘടനയുടെ മീറ്റിങ്ങിലാണ് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയത്. അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഘടനയിലേക്ക് തിരിച്ചെത്താമെന്നും എന്നാല്‍ സംഘടന അവരെ പോയി വിളിക്കില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ രാജിവെച്ചിരുന്നത്. ആക്രമിക്കപ്പെട്ട നടിയെ പറ്റിയുള്ള അമ്മ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പാര്‍വതി തിരുവോത്തും പിന്നീട് രാജിവെച്ചിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :