ഡബ്‌ള്യു.സി.സി.ക്ക് വഴങ്ങി അമ്മ; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടാന്‍ ആഭ്യന്തര കമ്മിറ്റി, നിയമാവലി പുതുക്കി

രേണുക വേണു| Last Modified തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (10:29 IST)

സിനിമയിലെ സ്ത്രീ സംഘടനയായ ഡബ്‌ള്യു.സി.സി.യുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി താരസംഘടനയായ അമ്മ. സംഘടനയുടെ നിയമാവലിയില്‍ കാര്യമായ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതിനുള്ള ആഭ്യന്തര കമ്മിറ്റിക്ക് രൂപം നല്‍കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതടക്കമുള്ള കാര്യങ്ങളില്‍ ഡബ്ള്യൂ.സി.സി നേരത്തെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആവശ്യങ്ങള്‍കൂടി ഉള്‍ക്കൊണ്ടാണ് വാര്‍ഷിക ജനറല്‍ ബോഡിയില്‍ അമ്മ നിയമാവലി പുതുക്കിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന് പുറത്തുനിന്ന് ഒരാള്‍കൂടി ഉള്‍പ്പെടുന്ന അഞ്ചംഗ ഇന്റേണല്‍ കമ്മിറ്റി നിലവില്‍ വരും. ലഹരിക്കേസുകളില്‍ പെടുന്ന അമ്മ അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :