'അമ്മ' ജനറല്‍ ബോഡി യോഗത്തിലെ കാര്യങ്ങള്‍ ഫോണില്‍ പകര്‍ത്താന്‍ നോക്കി; ഷമ്മി തിലകനെതിരെ ആരോപണം

രേണുക വേണു| Last Modified തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (20:45 IST)

താരസംഘടനയായ 'അമ്മ' യുടെ ജനറല്‍ ബോഡി യോഗത്തിനിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ട്. സംഘടനയുടെ ജനറല്‍ ബോഡി യോഗം ഇന്നലെ കൊച്ചിയില്‍ നടക്കുമ്പോള്‍ ഷമ്മി തിലകന്‍ അച്ചടക്കമില്ലാതെ പെരുമാറിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതേ തുടര്‍ന്ന് ഷമ്മി തിലകനെതിരെ നടപടിയെടുക്കണമെന്ന് സംഘടനയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇന്നലെ നടന്ന അമ്മ ജനറല്‍ ബോഡി മീറ്റിങ്ങിലേക്കും ചര്‍ച്ചയിലേക്കും മാധ്യമങ്ങള്‍ക്ക് പ്രവേശം ഇല്ലായിരുന്നു. അതീവ രഹസ്യമായാണ് യോഗ നടപടികള്‍ നടന്നത്. ഷമ്മി തിലകന്‍ യോഗ നടപടികള്‍ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട ഒരു താരം, ഈ വിവരം ഭാരവാഹികളെ അറിയിക്കുകയായിരുന്നു എന്നാണ് വാര്‍ത്ത. അതോടെ അമ്മയിലെ ഒരുപാട് അംഗങ്ങള്‍ ഷമ്മി തിലകന്‍ കാണിച്ച ഈ അച്ചടക്ക ലംഘനത്തിനു എതിരെ നടപടി വേണമെന്ന് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഷമ്മി തിലകനെതിരെ എന്ത് നടപടിയാണ് എടുക്കകയെന്ന് വ്യക്തമല്ല. ഷമ്മിക്ക് താക്കീത് നല്‍കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :