മമ്മൂട്ടിയോടൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ച് സിനിമാതാരങ്ങള്‍, ആരൊക്കെയാണെന്ന് നോക്കാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (11:16 IST)

കുറേ കാലത്തിനുശേഷം ഇക്കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ അമ്മയില്‍ ജനറല്‍ ബോഡി തെരഞ്ഞെടുപ്പ് നടന്നത്. വീണ്ടും സഹപ്രവര്‍ത്തകരെ കണ്ട സന്തോഷത്തിലായിരുന്നു എല്ലാവരും. മമ്മൂട്ടി, മോഹന്‍ലാല്‍, ജയസൂര്യ, നിവിന്‍ പോളി, ആസിഫ് അലി, ടോവിനോ അനുശ്രീ,തുടങ്ങിയ താരങ്ങളെല്ലാം മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. യുവതാരങ്ങളുടെ എല്ലാ പ്രധാന ആകര്‍ഷണം മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയോടൊപ്പം സെല്‍ഫി എടുക്കുവാന്‍ താരങ്ങള്‍ ഓരോരുത്തരും മത്സരിക്കുകയായിരുന്നു. കീര്‍ത്തി സുരേഷ്, മിയ, മനോജ് കെ ജയന്‍, മണിക്കുട്ടന്‍ തുടങ്ങി നിരവധി താരങ്ങള്‍ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു.


പ്രിയപ്പെട്ട മമ്മൂക്ക യെ സ്‌നേഹിക്കുന്നു എന്നാണ് മനോജ് കെ ജയന്‍ കുറിച്ചത്.
'ലോകസിനിമയിലെ നിത്യയൗവന അനുഗ്രഹീത അഭിനയ ചക്രവര്‍ത്തി പ്രിയപ്പെട്ട മമ്മൂക്കയോടൊപ്പം'- മണിക്കുട്ടന്‍ കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :