1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Akhil Marar against Pinarayi

പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാല്‍ പിണറായിയുടെ അടിമയായി കഴിയാമെന്ന് അഖില്‍മാരാര്‍

Akhil Marar
താന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാല്‍ പിണറായിയുടെ അടിമയായി കഴിയാമെന്ന് അഖില്‍മാരാര്‍. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായ ഭാഷയില്‍ അഖില്‍ വിമര്‍ശിച്ചിരുന്നു. കൃത്യമായ കണക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിച്ചതിന് ഇല്ലെന്നാണ് അഖില്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് ചില വിവരങ്ങളും അഖില്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് കിട്ടിയ പണം എങ്ങനെ ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അഖില്‍ ആവശ്യപ്പെട്ടു. 
 
നാട്ടുകാരുടെ കൈയില്‍ നിന്നും പണം വാങ്ങി പിരിവെടുത്ത് വീട് വയ്ക്കാമെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ലായെന്നും അങ്ങനെ പറഞ്ഞെന്ന് തെളിയിച്ചാല്‍ ശിഷ്ടകാലം സിപിഎമ്മില്‍ ചേര്‍ന്ന് പിണറായിയുടെ അടിമയായി കഴിയാമെന്നും അഖില്‍ പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍