മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം, അഖിൽ മാരാർക്കെതിരെ പോലീസ് കേസ്

അഭിറാം മനോഹർ| Last Modified ഞായര്‍, 4 ഓഗസ്റ്റ് 2024 (09:04 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത കേസില്‍ സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസ്. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കാന്‍ താത്പര്യമില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. പകരം താന്‍ വീട് വെച്ച് നല്‍കുമെന്നും അഖില്‍ പറഞ്ഞിരുന്നു.


കേസെടുത്തതിന് പിന്നാലെ വീണ്ടും കേസ്, മഹാരാജാവ് നീണാള്‍ വാഴട്ടെ എന്നെഴുതിയ പോസ്റ്റും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം അന്‍ടത്തിയെ ബിജെപി മീഡിയ വിഭാഗം മുന്‍ കോ- കണ്‍വീനര്‍ ശ്രീജിത് പന്തളത്തിനെതിരെയും പോലീസ് കേസെടുത്തിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :