രേണുക വേണു|
Last Modified ശനി, 3 ഓഗസ്റ്റ് 2024 (13:53 IST)
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള നിയമസഭയിലെ എല്ലാ സിപിഎം എംഎല്‍എമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചു. ഒരു മാസത്തെ വേതനമായ 50,000 രൂപ എല്ലാ സിപിഎം എംഎല്‍എമാരും ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ തീരുമാനിച്ചതായി സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.
എല്ലാ സിപിഎം എംപിമാരും മാസ ശമ്പളമായ ഓരോ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. സിപിഎം എംപിമാരായ കെ.രാധാകൃഷ്ണന്‍, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി.ശിവദാസന്‍, എ.എ.റഹിം, സു വെങ്കിടേശന്‍, ആര്‍.സച്ചിതാനന്തം എന്നീ അംഗങ്ങള്‍ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുക.
ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപയും ഭാര്യ ടി.കമല 33,000 രൂപയും സംഭാവന നല്‍കി.