1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actor Dileep age and Birthday

ഗോപാലകൃഷ്ണൻ അങ്ങനെ ദിലീപായി; പ്രായം 57

Dileep, Kavya Madhavan, Dileep Actress Attacked Case, Dileep about his condition for last 8-9 years
നടൻ ദിലീപിന്റെ ജന്മദിനമാണ് ഇന്ന്. 1969 ഒക്ടോബർ 27 നാണ് ദിലീപിന്റെ ജനനം. തന്റെ 56-ാം ജന്മദിനമാണ് ദിലീപ് ഇന്ന് ആഘോഷിക്കുന്നത്. 
 
എറണാകുളം ജില്ലയിലാണ് താരത്തിന്റെ ജനനം. ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള എന്നാണ് ദിലീപിന്റെ യഥാർഥ പേര്. സിനിമയിലെത്തിയ ശേഷമാണ് ദിലീപ് എന്ന പേര് സ്വീകരിച്ചത്. 
 
കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് ദിലീപ് അഭിനയരംഗത്തേക്ക് എത്തുന്നത്. തുടക്കകാലത്ത് സഹസംവിധായകനായി പ്രവൃത്തിച്ചിട്ടുണ്ട്. 1994 ൽ മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധിക്കപ്പെട്ടത്. ഈ പുഴയും കടന്ന്, സല്ലാപം എന്നീ ചിത്രങ്ങളിലൂടെ ദിലീപ് മലയാളികളുടെ പ്രിയപ്പെട്ട നായകനായി. ഈ പറക്കും തളിക, സിഐഡി മൂസ, മീശ മാധവൻ, റൺവെ എന്നീ ചിത്രങ്ങളിലൂടെ ദിലീപ് ബോക്സ്ഓഫീസിലും വൻ നേട്ടം കൊയ്തു. 
 
1998 ഒക്ടോബർ 20 ന് നടി മഞ്ജു വാരിയറെ ദിലീപ് വിവാഹം കഴിച്ചു. 2015 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. പിന്നീട് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു. മഞ്ജുവുമായുള്ള ബന്ധത്തിൽ മീനാക്ഷിയും കാവ്യയുമായുള്ള ബന്ധത്തിൽ മഹാലക്ഷ്മിയും ദിലീപിന്റെ മക്കളാണ്. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' ആണ് അടുത്തതായി ദിലീപിന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്.
അടുത്ത ലേഖനം
വിജയുമായുള്ളത് ഭ്രാന്തമായ പ്രണയം, നൂറല്ല ഒരായിരം തവണ വിവാഹാഭ്യർഥന നടത്തിയെന്നിരിക്കും: പ്രതികരണവുമായി രശ്മിക