കൈയും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയായിരുന്നു കഴിഞ്ഞ 8-9 വർഷക്കാലം: ദിലീപ്
' കൈയും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയായിരുന്നു കഴിഞ്ഞ 8-9 വർഷക്കാലം,' എന്നാണ് ദിലീപ് പറഞ്ഞത്
Dileep
താൻ കഴിഞ്ഞ കുറേ വർഷങ്ങളായി വലിയ മാനസിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയതെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്ന നടൻ ദിലീപ്. കഴിഞ്ഞ 8-9 വർഷക്കാലമായി കൈയും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലൂടെയാണ് താൻ കടന്നുപോയതെന്ന് ദിലീപ് പറഞ്ഞു. ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' കൈയും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയായിരുന്നു കഴിഞ്ഞ 8-9 വർഷക്കാലം,' എന്നാണ് ദിലീപ് പറഞ്ഞത്.
നടിയെ ആക്രമിച്ച കേസ്
2017 ലാണ് കൊച്ചിയിൽ വെച്ച് മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. കേസിൽ ഗൂഢാലോചനയ്ക്ക് ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. ഒൻപത് വർഷങ്ങൾക്കു ശേഷം വിചാരണ കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി. കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ മാത്രമാണ് കുറ്റക്കാരെന്ന് വിചാരണ കോടതി വിധിച്ചു.
ദിലീപിന്റെ 'നീക്കം'
ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' ആണ് വരാനിരിക്കുന്ന ദിലീപ് ചിത്രം. സന്ദീപ് സേനനാണ് നിർമാണം. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, രമ്യ സുരേഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.