1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ajith Vinayaka Lashes out about Dileep starrer Bandra disaster blames director Arun gopi for heavy loss

12 കോടിയെന്ന് പറഞ്ഞ് പടം തുടങ്ങി, ചെലവായത് 35 കോടി, ആകെ കിട്ടിയത് 3 കോടിയിൽ താഴെ, സംവിധായകൻ അരുൺ ഗോപി ചതിച്ചെന്ന് ബാന്ദ്ര നിർമാതാവ്

12 കോടി രൂപ ബജറ്റില്‍ ചെയ്യാം എന്ന് പറഞ്ഞാണ് സിനിമ ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് അത് 17 കോടിയായി..

Ajith Vinayaka, Dileep Movie Bandra, Arun Gopi Director, Cinema News
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത 'ബാന്ദ്ര' തനിക്ക് വലിയ സാമ്പത്തികബാധ്യതയുണ്ടാക്കിയതായി നിര്‍മാതാവ് അജിത് വിനായക.തന്റെ പുതിയ ചിത്രമായ 'ഹരിവരാസന'ത്തിന്റെ പൂജാ ചടങ്ങില്‍ സംസാരിക്കവെയാണ് ബാന്ദ്ര തനിക്കുണ്ടായ നഷ്ടങ്ങളെ പറ്റി തുറന്ന് പറഞ്ഞത്. ബാന്ദ്രയുടെ സംവിധായകനായ അരുണ്‍ ഗോപി കാരണം കോടികളാണ് തനിക്ക് നഷ്ടമായതെന്നും അജിത് വിനായക പറഞ്ഞു.
 
'ഡോക്ടര്‍ അമ്പാടിയാണ് എനിക്ക് അരുണ്‍ ഗോപിയെ പരിചയപ്പെടുത്തി തരുന്നത്. 12 കോടി രൂപ ബജറ്റില്‍ ചെയ്യാം എന്ന് പറഞ്ഞാണ് സിനിമ ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് അത് 17 കോടിയായി മാറി. ഒടുവില്‍ സിനിമ പൂര്‍ത്തിയായപ്പോള്‍ ബജറ്റ് 35 കോടി രൂപയിലെത്തി. 3 കോടിയില്‍ താഴെ മാത്രമാണ് തിയേറ്ററുകളില്‍ നിന്നും തിരികെ ലഭിച്ചതെന്നും സിനിമ തന്നെ വിട്ടാലോ എന്ന് താന്‍ ചിന്തിച്ചെന്നും അജിത് വിനായക പറഞ്ഞു.
 
12 കോടി ചിലവാകുമെന്ന് പറഞ്ഞാണ് തുടങ്ങിയത്. ഏത് സിനിമയാണെങ്കിലും 2 കോടിയുടെ അപ്പുറത്ത് പ്രിന്റ് ആന്റ് പബ്ലിസിറ്റിക്കാകും. 17 കോടി കടന്നപ്പോള്‍ ഞാന്‍ ഷൂട്ട് കാണാന്‍ പോയി. ഒരു കാരണവശാലും മുന്നോട്ട് പോകില്ല്, കയ്യില്‍ പണമില്ലെന്ന് ഞാന്‍ പറഞ്ഞു. അജിത്തേട്ടന്‍ ഒരു കാരണവശാലും പേടിക്കണ്ട. 21 കോടിയില്‍ സിനിമ തീര്‍ക്കുമെന്ന് എനിക്ക് എഴുതി ഒപ്പിട്ടുതന്നു. ആ പേപ്പര്‍ എന്റെ കയ്യിലുണ്ട്. 21 കോടിയായിട്ടും സിനിമ തീര്‍ന്നില്ല. ഇങ്ങനെ പോയാല്‍ ബുദ്ധിമുട്ടാകുമെന്ന് ഞാന്‍ പറഞ്ഞു. ബജറ്റ് 24 കോടിയിലെത്തിയിട്ടും നിന്നില്ല. സിനിമ തീരുമ്പോള്‍ 35 കോടിയായി. ആകെ തിരിച്ചുകിട്ടിയത് 3 കോടിയില്‍ താഴെയും.
 
 ഒരു മനുഷ്യന്റെ ആയിരം പോയാലും അവന്‍ അങ്ങനെയുണ്ടാക്കുന്ന പൈസയാണ്. എനിക്ക് നഷ്ടം വന്നത് 30 കോടിയിലധികമാണ്. ആ സിനിമ ഇന്ന് വരെ വിറ്റുപോയിട്ടില്ല. സംവിധായകന്‍ വീണ്ടും സിനിമ ചെയ്യുന്നുണ്ട്. അതാണ് സിനിമ. രണ്ടോ മൂന്നോ നിര്‍മാതാക്കള്‍ തുലഞ്ഞാലും ഇനിയും നിര്‍മാതാക്കള്‍ വരും.എല്ലാം കഴിയുമ്പോള്‍ കരയാന്‍ നമ്മളെ കാണു. ഞാന്‍ കരയാത്ത ദിവസങ്ങള്‍ ചുരുക്കമാണ്.അജിത് വിനായക പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ശ്വേതാ മേനോൻ ദേശീയവാദിയും മോദിഭക്തയും, ബിജെപി അംഗമല്ല: എസ് സുരേഷ്