പൃഥ്വിരാജിനെ ഒതുക്കാൻ ദിലീപ് ശ്രമിച്ചിട്ടുണ്ടെന്ന് തിലകനാണ് ആരോപിച്ചത് !
Prithviraj and Dileep
ഇന്ന് 44ാം ജന്മദിനം ആഘോഷിക്കുകയാണ് മലയാളികളുടെ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ. കരിയറിന്റെ തുടക്കകാലത്ത് പല വിവാദങ്ങളും പൃഥ്വിരാജിന്റെ പേരിനോട് ചേർത്തു കേട്ടിരുന്നു. അതിലൊന്നാണ് പൃഥ്വിരാജ്-ദിലീപ് പോര്. പൃഥ്വിരാജ് സിനിമകളെ തിയറ്ററിൽ കൂവി തോൽപ്പിക്കാൻ ദിലീപ് ആളെ ഇറക്കിയിരുന്നെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. അക്കാലത്ത് നടൻ തിലകൻ നടത്തിയ പരാമർശം വലിയ ചർച്ചയായി.
'താൻ ഒരിക്കൽ പൃഥ്വിരാജിന്റെ സിനിമ കാണാൻ തിയറ്ററിൽ പോയി. സിനിമയിൽ പൃഥ്വിരാജ് ഡയലോഗ് പറയാൻ തുടങ്ങുമ്പോഴേക്കും കുറേ ആളുകൾ കൂവാൻ തുടങ്ങി. ഡയലോഗ് പറഞ്ഞു കഴിഞ്ഞിട്ടാണ് കൂവുന്നതെങ്കിൽ അത് ശരി. ഇത് ഡയലോഗ് പറയുന്നതിനു മുൻപാണ്. ഡയലോഗ് പറയുന്നതിനു മുൻപാണ് കൂവുന്നതെങ്കിൽ 'നീ ഇവിടെ ഒന്നും പറയണ്ടടാ..' എന്നാണ്,' തിലകൻ പറഞ്ഞു. പൃഥ്വിരാജ് സിനിമകളെ തകർക്കാൻ ദിലീപ് ഫാൻസ് അറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ചെയ്തിരുന്നതെന്നാണ് തിലകൻ അടക്കം അന്ന് പരോക്ഷമായി പറഞ്ഞുവച്ചത്.
