വിജയുമായുള്ളത് ഭ്രാന്തമായ പ്രണയം, നൂറല്ല ഒരായിരം തവണ വിവാഹാഭ്യർഥന നടത്തിയെന്നിരിക്കും: പ്രതികരണവുമായി രശ്മിക
താരമൊരു റെഡ് ഫ്‌ലാഗാണെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ പറയുന്നത്.
സെലിബ്രിറ്റി ചാറ്റ് ഷോയായ കോഫി വിത്ത് കരണ്‍ ടോക്ക് ഷോയില്‍ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചെത്തിയ എപ്പിസോഡ് പുറത്തുവന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഷോയ്ക്കിടെ രശ്മിക തന്നോട് 100 തവണ വിവാഹഭ്യാര്‍ഥന നടത്തിയിരുന്നതായി വിജയ് ദേവരകൊണ്ട പറഞ്ഞിരുന്നു. ഇതോടെ വിജയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരുന്നു. താരമൊരു റെഡ് ഫ്‌ലാഗാണെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ പറയുന്നത്.
Vijay asked Rashmika to beg him 100 times before he agreed to marry her, and now hes sitting on television, proudly bragging about it. This is not love. This is humiliation. May this kind of pathetic, ego driven love stay the f*ck away from me. https://t.co/6nRuaa4LYD
— aree_shuklajii (@th_anonymouse) October 23, 2026
എന്നാല്‍ ഈ വിവാദങ്ങളില്‍ ആദ്യമൊന്നും പ്രതികരണങ്ങള്‍ നടത്താന്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ ശക്തമായതോടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് രശ്മിക മന്ദാന. ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റില്‍ വൈകാരികമായാണ് രശ്മിക പ്രതികരിച്ചത്.
എന്റെ പങ്കാളിയോട് എനിക്ക് ഭ്രാന്തമായ പ്രണയമാണ്. അതെപ്പോഴാണ് ഒരു തെറ്റായ കാര്യമായി മാറിയത്?, വിവാഹം കഴിക്കാന്‍ പോകുന്ന ആളിനോട് പ്രണയമില്ലെങ്കില്‍ പിന്നെന്തിനാണ് അയാളെ വിവാഹം ചെയ്യുന്നത്?. എന്റെ ജീവിതത്തിലെ സാധാരണ ദിവസങ്ങളും അസാധാരണ ദിവസങ്ങളിലും എനിക്കൊപ്പം നിന്ന സുഹൃത്താണ് വിജയ്. ഭാവിയില്‍ എന്റെ മക്കളുടെ അച്ഛനാകേണ്ടവനാണ്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷവും നമുക്ക് ഒന്നുകൂടി വിവാഹിതരായാലോ എന്ന് പറയാന്‍ കഴിയുന്ന പങ്കാളിയെ കണ്ടെത്തുമ്പോഴാണ് ജീവിതം മനോഹരമാകുന്നത്. 100 തവണയല്ല, ആയിരം തവണ വേണമെങ്കിലും ഞാന്‍ ആവര്‍ത്തിച്ചെന്നിരിക്കും. രശ്മിക കുറിച്ചു.
ഞാന്‍ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ആളാണ്. വിജയ് തീരുമാനങ്ങള്‍ ചിന്തിച്ചെടുക്കുന്ന ആളാണ്. ഞങ്ങളുടെ ജീവിതത്തില്‍ ഈ രണ്ട് ഘടകവും ആവശ്യമാണ്. ഒരുമിച്ച് ജീവിതം കെട്ടിപ്പടുക്കുന്നതിലാണ് ഞങ്ങളുടെ സന്തോഷം. രശ്മിക വ്യക്തമാക്കി. തനിക്കും വിജയ്ക്കും നേരെ നടക്കുന്നത് സൈബര്‍ ബുള്ളിയിങ്ങാണെന്നും അതിനെ സ്ത്രീസമത്വത്തിന്റെയും അവകാശങ്ങളുടെയും പേരില്‍ വെള്ളപൂശരുതെന്നും സ്വന്തം ജീവിതത്തില്‍ തീരുമാനങ്ങള്‍ സ്വയമെടുക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് ഫെമിനിസം എന്ന് പറയുന്നതെന്നും സ്വന്തം തീരുമാനമായിരുന്നു തന്റേതെന്നും രശ്മിക പറഞ്ഞു. തളര്‍ന്ന് വീഴുമ്പോള്‍ തോള്‍ ചാരാന്‍ നിങ്ങളാരും കാണില്ലെന്നും വിജയ് മാത്രമാകും ഉണ്ടാവുകയെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു.
