അനുബന്ധ വാര്‍ത്തകള്‍
- 'ആശിര്‍വാദ് സിനിമാസിന്റെ ചിത്രങ്ങളില്‍ പാടിയാണ് തുടങ്ങിയത്'; 'ബ്രോ ഡാഡി' വിശേഷങ്ങളുമായി വിനീത് ശ്രീനിവാസന്‍, വീഡിയോ
- ലൂസിഫറില്‍ നിന്നും തീര്‍ത്തും വിപരീതമായി ഒരു കുഞ്ഞിപടം, സംഗീതസംവിധായകന് ദീപക് ദേവിനോട് പൃഥ്വിരാജ്, വീഡിയോ
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന അജു വര്‍ഗീസിന് എത്ര പ്രായമുണ്ട് ? ആശംസകളുമായി മോഹന്‍ലാലും ഉണ്ണി മുകുന്ദനും
- സമ്മര്ദ്ദള് ഇല്ലാതാക്കാനുള്ള കിടിലന്‍ മരുന്ന്, മക്കളെ സ്നേഹിക്കുന്ന ജീവിതത്തിലെ അച്ഛന്റെ റോളില്‍ വിനീത് ശ്രീനിവാസന്‍
- 'സത്യമായിട്ടും ഇത് ഞാനല്ല';'ഭീഷ്മ പര്‍വ്വം'ത്തിലെ പോസ്റ്റര്‍ കണ്ട് ആശംസകള്‍ അയച്ച ആരാധകരോട് വിനീത് ശ്രീനിവാസന്‍
അങ്ങനെ സംഭവിച്ചാല്‍ പണികിട്ടും, 'ഹൃദയം' റിലീസ് സംബന്ധിച്ച കണ്‍ഫ്യൂഷന്‍ മാറ്റി വിനീത് ശ്രീനിവാസന്‍
നേരത്തെ ജനുവരി 21ന് റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് മാറ്റിവെച്ച തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടായിരുന്നു. സിനിമയുടെ റിലീസ് മാറിയിട്ടില്ലെന്ന് വിനീത് തന്നെ പറയുന്നു.
വിനീത് ശ്രീനിവാസന്റെ വാക്കുകളിലേക്ക്
'ഹൃദയം ജനുവരി 23ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്കഡൗണ്‍, സണ്‍ഡേ കര്‍ഫ്യു, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങള്‍ വരാതിരുന്നാല്‍ 21 ന് തന്നെ സിനിമ കേരളത്തിലെ തിയറ്ററുകളിലെത്തും. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ്,'- വിനീത് ശ്രീനിവാസന്‍ കുറിച്ചു.