1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Scene Movie Social Media Response Live Updates

Scene Movie Response: 'ഇന്ത വാട്ടി മിസേ ആവാത്'; ധൈര്യമായി ടിക്കറ്റെടുക്കാം, 'സീൻ' പടമെന്ന് പ്രേക്ഷകർ

Scene Movie, Scene Movie Review, Scene Suriya, Scene Movie Social Media Response Live Updates,Suriya and Naslen, Nazriya, Suriya Movie Scene Review
Suriya - naslen Movie Scene

Scene Movie Response: സൂര്യയും നസ്ലനും ഒന്നിച്ച 'സീൻ' തിയറ്ററുകളിൽ. ആദ്യ ഷോയ്ക്ക് ശേഷം ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ധൈര്യമായി ടിക്കറ്റെടുക്കാം' എന്നാണ് മിക്ക പ്രേക്ഷകരുടെയും അഭിപ്രായം. 
 
'സീൻ' പടം 
 
ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിനു എല്ലാവിധ പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സൂര്യ, നസ്ലൻ കോംബോയ്ക്കാണ് തിയറ്ററിൽ ഏറ്റവും കൂടുതൽ കൈയടി വീണത്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ക്വാളിറ്റി ഉയർത്തിയെന്നും പ്രേക്ഷകർ. 
 
അഭിപ്രായങ്ങൾ
 
എക്‌സ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകർ രേഖപ്പെടുത്തിയ ഏതാനും അഭിപ്രായങ്ങൾ വായിക്കാം: 
 
' സൂര്യയ്‌ക്കൊപ്പം കട്ടയ്ക്കാണ് നസ്ലൻ. കിടിലൻ സംവിധാനം. അപ്രതീക്ഷിത കാമിയോ ! തിയറ്റർ എക്‌സ്പീരിയൻ ഡിമാൻഡ് ചെയ്യുന്ന പടം' 
 
' ഈ സൂര്യക്ക് വേണ്ടിയാണ് നമ്മൾ കാത്തിരുന്നത്. ആക്ടർ, പെർഫോമർ സൂര്യ ഈസ് ബാക്ക് ! ഇന്ത വാട്ടി മിസേ ആവാത് !' 
 
' പ്രേക്ഷകരെ ഞെട്ടിച്ച കാമിയോ...! തിയറ്റർ ശരിക്കും ഇരമ്പി. ഉറപ്പായും തിയറ്ററിൽ കാണേണ്ട സിനിമ' 
 
' ആക്ഷൻ മാത്രമല്ല എന്റർടെയ്ൻമെന്റും...! ഫാമില പ്രേക്ഷകർക്കും നന്നായി വർക്കാവുന്ന പ്ലോട്ട്. തിയറ്റർ എക്‌സ്പീരിയൻസ് കിടിലം' 
 
ചിത്രത്തെ കുറിച്ച് 
 
ആക്ഷൻ-കോമഡി ത്രില്ലറായ 'സീൻ' ജിത്തു മാധവന്റെ 'ആവേശം' സിനിമയുമായി ബന്ധപ്പെട്ടതാണെന്നാണ് വിവരം. ഡി.എസ്.പി ഇമ്പരാജ് എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചിരിക്കുന്നത്. മായ എന്ന നായിക വേഷത്തിൽ നസ്രിയ എത്തുന്നു. ഈശ്വരൻ എന്നാണ് നസ്ലന്റെ കഥാപാത്രത്തിന്റെ പേര്. സുഷിൻ ശ്യാം സംഗീതം, വിനീത് അഗസ്റ്റിൻ ക്യാമറ, എഡിറ്റിങ് അജ്മൽ സാബു. Also Read: 'ഞാൻ എന്തിനാണ് മന്ത്രിയായിരിക്കുന്നത്'; സതീശൻ നടപ്പിലാക്കുന്നത് വകുപ്പ് മന്ത്രി എതിർത്ത കരാർ, അതൃപ്തി അറിയിക്കാൻ സണ്ണി ജോസഫ്
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നായികയ്ക്ക് നേരെ ആസിഡ് ഒഴിക്കുക, ആ കഥാപാത്രം ചെയ്യരുതെന്ന് ആസിഫിനോട് പലരും പറഞ്ഞിരുന്നു : മനു അശോകൻ