രാവണൻ അത്ര മോശക്കാരനല്ലെന്ന് സായ് പല്ലവി, രാവണനെ സ്നേഹിക്കുന്ന സീതയോ?, നടിക്കെതിരെ വിമർശനം
സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യാഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിതീഷ് തിവാരി ഒരുക്കുന്ന രാമായണ. നവംബര്‍ 5ന് ദീപാവലി റിലീസായാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. റിലീസിന് മുന്നോടിയായി ഒക്ടോബര്‍ 27ന് ലോസ് ആഞ്ചലസില്‍ സിനിമയുടെ പ്രത്യേക പ്രീമിയര്‍ ഷോ നടന്നിരുന്നു. ഇതില്‍ സീതയായി വേഷമിട്ട നടി സായ് പല്ലവി നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരിക്കുന്നത്.
പ്രീമിയര്‍ ഷോയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ രാവണനെ പറ്റി സായ് പല്ലവി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നിങ്ങളൊരു വിശ്വാസിയാണെങ്കില്‍ നിങ്ങള്‍ക്കുള്ളിലെ നല്ലതിനെയും ചീത്തതിനെയും തിരിച്ചറിയാനും അത് തിരുത്താനും പഠിക്കും. കാരണം രാവണന്‍ പൂര്‍ണമായും മോശക്കാരനല്ല,നമുക്കുള്ളിലെ രാവണനെ കണ്ടെത്തുക എന്നതാണ് പ്രധാനം. സായ് പല്ലവി പറഞ്ഞു.
Ravana was the absolute pinnacle of wickedness in his age—hence why a divine avatar was required to destroy him. Dismissing his cruelty undermines the core story, leaving little faith in the upcoming movie adaptation. RAVANA IS NOT ALL BAD. - Sai Pallavi, who plays SITA in #Ramayana
— Śrīrām ???????? (Modi's Family) (@Vadicwarrior) October 29, 2026
വീഡിയോ വൈറലായതോടെ താരത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. സീതയായി വേഷമിടുമ്പോള്‍ സീതയെ തന്നെ തട്ടികൊണ്ടുപോയ രാവണനെ പുകഴ്‌ത്തേണ്ടിയിരുന്നില്ലെന്നാണ് പലരും വിമര്‍ശനം ഉന്നയിക്കുന്നത്. സീതയെ ഇവളാണോ അവതരിപ്പിക്കുന്നതെന്ന ചോദ്യമാണ് വീഡിയോ പങ്കുവെച്ച് ചിലര്‍ ഉയര്‍ത്തുന്നത്. അതേസമയം സായ് പല്ലവി ആളുകള്‍ക്കുള്ളിലുള്ള തിന്മയെ രാവണനുമായി താരതമ്യം ചെയ്യുകയാണ് ചെയ്തത് അല്ലാതെ പുകഴ്ത്തുകയല്ലെന്നും ചിലര്‍ പറയുന്നു.
