1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 'I Should Have Taken Advantage of My Privilege': Janhvi Kapoor Opens Up on 'Peddi' Objectification Controversy

പെഡ്ഡിയിൽ മോശമായാണ് എന്നെ ചിത്രീകരിച്ചത്, എന്റെ പ്രിവിലേജ് ഉപയോഗിക്കാമായിരുന്നു, പക്ഷേ.. ജാൻവി കപൂർ

Janhvi Kapoor Peddi movie controversy, Janhvi Kapoor Koffee With Karan Season 9, Peddi Ram Charan Janhvi Kapoor objectification, Buchi Babu Sana Peddi apology
തെലുങ്കില്‍ രാം ചരണ്‍ നായകനായ പെഡ്ഡി എന്ന സിനിമയില്‍ തന്നെ ഒബ്ജക്ടിഫൈ ചെയ്ത് ചിത്രീകരിച്ച രീതിയില്‍ പ്രതികരിച്ച് ബോളിവുഡ് താരം ജാന്‍വി കപൂര്‍. പ്രശസ്ത ചാറ്റ് ഷോയായ 'കോഫി വിത്ത് കരണ്‍ സീസണ്‍ 9'-ല്‍ കരണ്‍ ജോഹറുമായി സംസാരിക്കവെയാണ് താരം ഇതിനെ പറ്റി തുറന്ന് സംസാരിച്ചത്. ഒരുപാട് പേര്‍ കഷ്ടപ്പെട്ട് ചിത്രീകരിച്ച സിനിമയായതിനാലാണ് താന്‍ സംസാരിക്കാന്‍ മടികാണിച്ചതെന്നും എന്നാല്‍ താന്‍ തന്റെ പ്രിവിലജ് ഉപയോഗിക്കണമായിരുന്നുവെന്നും ജാന്‍വി പറഞ്ഞു.
 
 പെഡ്ഡി സിനിമയിലെ പല രംഗങ്ങളും ജാന്‍വി കപൂറിനെ ലൈംഗികമായി ചിത്രീകരിക്കുന്നതായിരുന്നു. സ്ത്രീകളെ മോശം രീതിയില്‍ ചിത്രീകരിക്കുന്നതില്‍ താരം നിന്ന് കൊടുക്കരുതായിരുന്നുവെന്ന് ജാന്‍വിക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു. സിനിമയിലെ പല രംഗങ്ങളിലെയും കാമറ ആംഗിളുകള്‍ തന്നെ ഒബ്ജക്റ്റിഫൈ ചെയ്യുന്നതായി പിന്നീട് ജാന്‍വി പരാതിപ്പെടുകയും സംവിധായകന്‍ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
 
 ഈ സാഹചര്യത്തിലാണ് തന്റെ പ്രിവിലജ് ഉപയോഗിക്കണമായിരുന്നുവെന്ന് ജാന്‍വി തുറന്ന് പറഞ്ഞത്. ആ സിനിമ വഴി സമൂഹത്തിലേക്ക് നല്‍കപ്പെട്ട തെറ്റായ സന്ദേശത്തിലുള്ള നാണക്കേട് തനിക്കെപ്പോഴുമുണ്ടാകുമെന്നും ജാന്‍വി പറഞ്ഞു.
 
എനിക്ക് ഇതിലും കൂടുതല്‍ ജാഗ്രത പുലര്‍ത്താമായിരുന്നു, സെറ്റില്‍ കൂടുതല്‍ ശബ്ദമുയര്‍ത്താമായിരുന്നു. തീര്‍ച്ചയായും ആ രംഗങ്ങള്‍ കടുത്ത ഒബ്ജക്റ്റിഫിക്കേഷനും ലൈംഗിക അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു. ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുക മാത്രമാണ് എനിക്ക് ചെയ്യാന്‍ കഴിയുന്നത്, ജാന്‍വി പറഞ്ഞു.
 
ഞാന്‍ പറയുമ്പോള്‍ പഴിചാരുകയാണെന്നാകും തോന്നുക. പ്രൊഫഷണലാവുക എന്നാല്‍ സംവിധായകന്‍ എന്ത് പറഞ്ഞാലും ചെയ്യണം എന്നതാണ് ധാരണ. അപൂര്‍വമായി മാത്രമെ പൂര്‍ണ തിരക്കഥ ലഭിക്കാറുള്ളു. കാമറ ആംഗിലുകള്‍ നമ്മള്‍ അറിയണമെന്നില്ല. എങ്കിലും എന്റെ പ്രിവിലേജ് ഉപയോഗിക്കാമായിരുന്നു. ആ തെറ്റിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ജാന്‍വി പറഞ്ഞു.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വിശാഖും ഞാനും കസിൻസാണ്, റൊമാൻസ് ചെയ്യുക എളുപ്പമായിരുന്നില്ല : കീർത്തി സുരേഷ്