1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Rimi Tomy about her second marriage

റിമി ടോമി വീണ്ടും വിവാഹിതയാകുന്നു; പങ്കാളി 'സെലിബ്രിറ്റി' അല്ല !

Rimi Tomy, Rimi Tomy about her second marriage, Rimi Tomy marriage, Rimi Tomy Love, Rimi Tomy Relationship, Rimi Tomi Gossips
Rimi Tomy

മലയാളികൾക്കു ഏറെ പ്രിയങ്കരിയായ ഗായികയും അവതാരകയുമാണ് റിമി ടോമി. തന്റെ വിശേഷങ്ങളെല്ലാം റിമി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. താൻ വീണ്ടും വിവാഹിതയാകാൻ പോകുകയാണെന്ന സന്തോഷ വാർത്തയാണ് റിമി ഇപ്പോൾ ആരാധകരോടു വെളിപ്പെടുത്തിയിരിക്കുന്നത്. 
 
അനുയോജ്യനായ പങ്കാളി 
 
2026 ൽ തനിക്ക് അനുയോജ്യനായ പങ്കാളിയെ കണ്ടെത്തിയെന്ന് റിമി പറഞ്ഞു. ഞാൻ ഒറ്റക്ക് നടക്കുകയും ട്രാവൽ ചെയ്യുകയും ചെയ്യുന്ന ആളാണ്. എങ്കിലും എന്റെ ഫാമിലി എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. എന്റെ സഹോദരൻ, മമ്മി, അനിയത്തി, പിള്ളേര് ഒക്കെയാണ് എന്റെ ഫാമിലി. ഞാൻ ഭയങ്കര ഹാപ്പിയാണ്, പക്ഷെ എന്നാലും ഒരു പങ്കാളിയുടെ വിടവ് എപ്പോഴും ജീവിതത്തിൽ ഉണ്ടാകും. അങ്ങനെയിരിക്കെ, എന്റെ ജീവിതത്തിലോട്ട് ഒരാൾ ഈ 2026 ൽ വന്നു. ആരാണ്, എന്താണ് എന്നുള്ളതൊന്നും ഇപ്പോൾ പറയുന്നില്ലെന്നും അധികം വൈകാതെ അത് പങ്കുവയ്ക്കാമെന്നും റിമി വ്യക്തമാക്കി. 
 
സെലിബ്രിറ്റിയല്ല 
 
അതേസമയം താൻ പങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തി ആക്ടറോ സിംഗറോ ഭയങ്കര പ്രശസ്തനോ ആയിട്ടുള്ള ആളോ അല്ലെങ്കിൽ കോടീശ്വരനോ ഒന്നുമല്ല. ഒരു ലൈഫ് പാർട്ണർ എന്ന് പറയുന്നത് ചുമ്മാ പോയി സെലക്ട് ചെയ്ത് എടുക്കാൻ പറ്റുന്ന ഒന്നല്ല. നമുക്ക് മനസ്സിലാകണം, ഒരു വൈബ് മാച്ചിങ് ഉണ്ടാകണം, സമാധാനമായി ഇരിക്കാൻ പറ്റണം. കരിയർ വൈസ് ആയിക്കോട്ടെ പേഴ്‌സണൽ സൈഡ് ആയിക്കോട്ടെ, എല്ലാത്തിലും ഒരു ഗ്രോത്ത് ഉണ്ടാകും എന്ന് തോന്നുന്ന ഒരാളെയാണ് പങ്കാളിയാക്കേണ്ടത്. ഇത് ദൈവം കൊണ്ടുതന്ന പോലെയാണ് എനിക്ക് തോന്നുന്നത്. ബാക്കിയെല്ലാം മുന്നോട്ട് ജീവിച്ചു കഴിയുമ്പോഴേ മനസ്സിലാവുകയുള്ളൂവെന്നും റിമി കൂട്ടിച്ചേർത്തു. 
 
ആദ്യ വിവാഹം 
 
2008 ലാണ് റിമി ആദ്യം വിവാഹിതയായത്. റോയ്‌സ് എന്ന ബിസിനസുകാരനായിരുന്നു പങ്കാളി. 2019 ൽ ഈ ബന്ധം പിരിഞ്ഞു. Also Read: സഞ്ജുവില്ലാതെ ഇന്ത്യ ഇറങ്ങിയേക്കും ! ഇഷാൻ കളിക്കും
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മമ്മൂട്ടിക്കായി കാത്തിരുന്നു, ഒടുവിൽ വിളി ഇങ്ങോട്ട്; ബർമ കാർത്തികേയൻ വെറും 'കാമിയോ' അല്ല