1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. സമകാലികം
  4. Teachers' Day History

Teachers' Day History: അധ്യാപക ദിനവും അതിന്റെ ചരിത്രവും

Teachers Day, What is Teachers Day, Teachers' Day History, September 5 Teachers Day, Teachers Day Wishes, Teachers Day 2026
Teachers' Day 2026

Teachers' Day History: ഇന്ത്യയിൽ സെപ്റ്റംബർ അഞ്ചിനും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സെപ്റ്റംബർ 11 നും ആണ് അധ്യാപകദിനം ആചരിക്കുന്നത്. സാധരണയായി ഒക്ടോബർ അഞ്ചിനാണ് ലോകം മുഴുവൻ യുനെസ്‌കോ അധ്യാപക ദിനം ആഘോഷിക്കുന്നത്.1966 ൽ അധ്യാപകരുടെ ജീവിത നിലവാരം സംബന്ധിച്ച ശുപാർശ ഒപ്പിട്ടത് ഓർമ്മപ്പെടുത്തുകയാണ് ഈ ദിവസം.
 
എന്നാൽ, പല രാജ്യങ്ങളില്ലും അധ്യാപകദിനം വ്യത്യസ്ത ദിനങ്ങളിലാണ് ആഘോഷിക്കുന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ മൊത്തത്തിൽ സെപ്റ്റബർ 11-നാണ് അധ്യാപക ദിനം അഘോഷിക്കുന്നത്. ഇന്ത്യയിൽ മുൻ രാഷ്ട്രപതി ഡോ.എസ്.രാധകൃഷണന്റെ ജന്മദിനമാണ് അധ്യാപകദിനമായി അഘോഷിക്കുന്നത്. ഇത് സെപ്റ്റംബർ അഞ്ചിനാണ്. 
 
ഓരോ രാജ്യത്തും അവരുടെ വിദ്യാഭ്യാസ രംഗവും ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അധ്യാപക ദിനഘോഷത്തിന്റെ കാരണം. അമേരിക്കയിൽ മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് അധ്യാപകദിനം ആഘോഷിക്കുന്നത്.
 
ചൈനയാകട്ടെ പലദിവസങ്ങളിലും അധ്യാപകദിനം അഘോഷിച്ചിട്ടുണ്ട്. തായ്വാനിൽ കൺഫുഷ്യസിന്റെ ജന്മദിനത്തിൽ തന്നെയാണ് അധ്യപകദിനാഘോഷം.
 
തായ്ലൻഡിൽ ജനുവരി 16-നാണ് അധ്യാപകദിനം. അർജന്റീനയിൽ രാഷ്ട്രപതി ഡോ.മിൻഗോ ഫാസ്റ്റിനൊ സാർമിയന്റോയുടെ ചരമദിനമാണ് അധ്യാപകദിനം. തെക്കേ അമേരിക്കൻ രാജ്യമായ് ബൊളീവയയിൽ അധ്യാപകരെ ഓർമ്മിക്കുന്നത് അവിടത്തെ ആദ്യത്തെ സ്‌കൂളിന് തറക്കല്ലിട്ട ദിവസമാണ്.
 
ബ്രസീലിൽ ഒക്ടോബർ 15-നാണ് അധ്യപകദിനം. പെദ്രോ ചക്രവർത്തി സമൂഹത്തിലെ പാവപ്പെട്ടവർക്കുവേണ്ടി സ്‌കൂളുൾ നിർമ്മിക്കാൻ നിയമം ഉണ്ടാക്കിയ ദിവസമാണിത്. ഉറുഗ്വെയിൽ വിദ്യാർത്ഥിദിനമായ സെപ്റ്റബർ 21 ന്റെ അടുത്തദിവസമാണ് അധ്യാപകദിനം.
കൊളംബിയയിൽ മേയ് 15 ഉം,കോസ്റ്ററിക്കയിൽ സെപ്റ്റംബർ 11-ഉം, ബ്രൂണെയിൽ സെപ്റ്റാംബർ 23-നുമാണ് അധ്യാപകദിനം അഘോഷിക്കുന്നത്.
 
ഒമാൻ, സുറിയ, ഈജിപ്ത്, ലിബിയ, ഖത്തർ, യമൻ, ടുണീഷ്യ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ ഫെബ്രുവരി 28-നാണ് അധ്യാപകദിനം. Also Read: മികച്ച ആദ്യ പകുതി, ഫ്‌ളാറ്റായി പോയ രണ്ടാം പകുതി; ദുൽഖർ ഷോയിൽ 'ഐ ആം ഗെയിം'
 
അടുത്ത ലേഖനം
നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക്, തയ്യാറെടുപ്പുകളുമായി എൻടിഎ: പുതിയ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്തും