1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Son killed father

മദ്യപിക്കാൻ പണം നൽകിയില്ല, അച്ഛനെ തല്ലിക്കൊന്ന് മകൻ

കൊലപാതകം
പായിപ്പാട്ട് അച്ഛനെ മകൻ തല്ലിക്കൊന്നു. മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്നാ‍രോപിച്ചാണ് മകൻ അച്ഛന്റെ തല ഭിത്തിയില്‍ അടിച്ച് കൊലപ്പെടുത്തിയത്. വാഴപ്പറമ്പിൽ തോമസ് വർക്കിയാണ് എന്ന കുഞ്ഞപ്പനാണ് മരിച്ചത്. മകന്‍ അനി എന്ന ജോസഫ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
മരണം നടന്ന ദിവസം കുഞ്ഞപ്പന്‍ ബാങ്കില്‍ നിന്നും 1000 രൂപ പിന്‍വലിച്ചിരുന്നു. ഇതില്‍ നിന്നും 200 രൂപ വീതം അനിക്കും സഹോദരന്‍ സിബിക്കും കുഞ്ഞപ്പൻ നൽകി. എന്നാൽ, രാത്രി കുടിയും കഴിഞ്ഞ് വീട്ടിലെത്തിയ അനി വീണ്ടും നൂറ് രൂപ കൂടി ആവശ്യപ്പെട്ടു. നൽകില്ലെന്നായപ്പോൾ അപ്പനും മകനും തമ്മിൽ വഴക്കായി. 
 
കുഞ്ഞപ്പനെ അനി തറയിൽ ഇട്ടു ചവിട്ടുകയും ഉപദ്രവിക്കുകയും ഭിത്തിയിലേക്ക് പിടിച്ച് തള്ളുകയും ചെയ്തു. തല ഭിത്തിയിൽ പലയാവർത്തി ഇടിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് തളര്‍ന്ന് വീണ ഇയാളെ കട്ടിലില്‍ കിടത്തി മകന്‍ കിടന്നുറങ്ങുകയും പിറ്റേന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്നും പോകുകയും ചെയ്തു.
 
രാവിലെ വീട്ടില്‍ ആളനക്കമില്ലാത്തതില്‍ സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കട്ടിലില്‍ മരിച്ച നിലയില്‍ കുഞ്ഞപ്പനെ കണ്ടെത്തിയത്. തലയ്ക്ക് പിറകില്‍ രക്തം കട്ടപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. 
About Writer
എസ് ഹർഷ
അടുത്ത ലേഖനം
നടന്നത് കൊലപാതകം; തിരുവോണ ദിവസം യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്‌റ്റില്‍